ഒരു ഇന്റര്‍വ്യൂ കഥ ! മകള്‍ക്കൊപ്പം ഗായത്രി അരുണ്‍, പിന്നെ നടന്നത്
കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 13 ജൂണ്‍ 2023 (15:07 IST)
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് ഗായത്രി അരുണ്‍. പരസ്പരം സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട നടി തന്റെ ഓരോ വിശേഷവും യൂട്യൂബ് ചാനലിലൂടെ പങ്കിടാറുണ്ട്. അത്തരത്തില്‍ മകള്‍ കല്യാണിക്കൊപ്പം ഒരു ഇന്റര്‍വ്യൂവിന് പോയ വിശേഷങ്ങളാണ് താരം പങ്കുവെച്ചത്.
ഇന്റര്‍വ്യൂവിനായി വീട്ടില്‍ നിന്ന് പോകുന്നതോടെയാണ് വീഡിയോ തുടങ്ങുന്നത്.ഒരേ നിറത്തിലുള്ള ഡ്രസ്സ് ഒക്കെ ഇതാണ് അമ്മയും മകളും ചേര്‍ത്തലയിലുള്ള റസ്റ്റോറന്റിലേക്ക് പോയത്. പാര്‍വതിയാണ് ഇരുവരെയും ഇന്റര്‍വ്യൂ ചെയ്യുന്നത്.
ഇന്റര്‍വ്യൂവിനായി എത്തിയ അമ്മയും മകളും പിന്നീട് പാര്‍വതിയെ ഇന്റര്‍വ്യൂ ചെയ്യുന്ന കാഴ്ചയാണ് കാണാനായത്. പാര്‍വതിയുടെ വിശേഷങ്ങളും വീഡിയോയില്‍ കാണാം.