ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും, പാഠപുസ്തകത്തില്‍ നിന്നും ലഭിക്കാത്ത അനുഭവം,പതിനഞ്ച് ദിവസത്തോളം നീണ്ട യാത്ര, വിശേഷങ്ങളുമായി നടി ഗായത്രി അരുണ്‍

കെ ആര്‍ അനൂപ്| Last Modified ശനി, 3 ഡിസം‌ബര്‍ 2022 (10:13 IST)
ഗായത്രി അരുണും കുടുംബവും യാത്രയിലായിരുന്നു. ഇന്ത്യ ചുറ്റി കാണാനിറങ്ങിയ താരത്തിന് ഈ യാത്ര പുതിയൊരു അനുഭവമായിരുന്നു
എങ്ങോട്ടേക്കെന്നോ എത്ര ദിവസമെന്നോ മടക്കം എപ്പോഴോന്നോ തീരുമാനിക്കാതെ 15 ദിവസത്തോളം നീണ്ട യാത്രയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് ഗായത്രി.

ഗായത്രി അരുണിന്റെ വാക്കുകള്‍

യാത്രകള്‍ നമ്മോട് ചെയ്യുന്നത് എന്താണ്? ഒറ്റക്കുള്ള യാത്രകള്‍ നമ്മിലേക്ക് തന്നെയുള്ള സഞ്ചാരമാണ്. അടുപ്പമുള്ളവരോട് ഒന്നിച്ചുള്ളവ തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ ഉറപ്പുള്ളതാക്കാനും (ചിലപ്പോഴെങ്കിലും മറിച്ചും) സഹായിക്കുന്നു. ഞങ്ങളുടെ ഈ യാത്രയും വളരെ വത്യസ്തമായ ഒരു അനുഭവം തന്നെ ആയിരുന്നു. എങ്ങോട്ടേക്കെന്നോ എത്ര ദിവസമെന്നോ മടക്കം എന്ന് എന്നോ അറിയാത്ത ഒന്ന്. ഡല്‍ഹിയില്‍ നിന്നും പ്രദീപിന്റെ (അരുണിന്റെ ബ്രദര്‍ ഇന്‍ ലോ) കാറും എടുത്ത് തുടങ്ങിയ യാത്ര പതിനഞ്ച് ദിവസത്തോളം നീണ്ടു ചെന്ന് നിന്നത് അടല്‍ ടണലും താണ്ടി മഞ്ഞു മൂടിയ ഹിമാലയത്തിലാണ്
ഇങ്ങനെ ഒരു യാത്ര ആദ്യമായിട്ടാണ് .. ഇത് നല്‍കിയ അനുഭവങ്ങള്‍ ചെറിയ ഒരു കുറിപ്പിലൂടെ വിവരിക്കുക അസാധ്യം. അത്രയധികം സ്ഥലങ്ങള്‍ ആളുകള്‍ ജീവിതങ്ങള്‍ ഭക്ഷണങ്ങള്‍ ഒക്കെ കാണുവാനും അറിയുവാനും രുചിക്കുവാനും കഴിഞ്ഞു. ഡല്‍ഹി, ചണ്ഡീഗഡ്, അമൃത്സര്‍, അത്യത്ഭുതങ്ങള്‍ നിറഞ്ഞ ജ്വാലാമുഖി ക്ഷേത്രം, ഹിമാചലിലെ ധരംശാല, ദലൈലാമ വസിക്കുന്ന മക്ലോഡ്ഗഞ്ച്, ഏഷ്യയിലെ ഏറ്റവും ഉയരത്തില്‍ നിന്നും പാരാഗ്ലൈഡിങ് നടത്തുന്ന ബിര്‍, കുളു മണാലി, മഞ്ഞു മൂടിയ സിസ്സു അങ്ങനെ ഇന്നേവരെ കണ്ടിട്ടില്ലാത്ത സ്ഥലങ്ങളിലൂടെ ഈ ദിവസങ്ങള്‍ ഞങ്ങള്‍ യാത്രചെയ്തു. യാത്രക്ക് മോളെ കൂടെ കൂട്ടുമ്പോള്‍ ഇത്ര ദിവസത്തെ ക്ലാസ്സ് കല്ലുവിന് നഷ്ടമാകുമല്ലോ എന്നത് ആയിരുന്നു എന്റെ ഏക ആശങ്ക. പക്ഷെ ഒരു പാഠപുസ്തകത്തില്‍ നിന്നും ലഭിക്കാത്ത അത്രയും അനുഭവങ്ങളും ഓര്‍മകളും കാഴ്ചകളും അവള്‍ക്ക് ഈ യാത്രയില്‍ നിന്നും കിട്ടി എന്നതിന് എനിക്ക് സംശയമേ ഇല്ല. ആദ്യം പറഞ്ഞത് പോലെ തമ്മിലുള്ള ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും തമാശകളും ഒക്കെ ആയി ഈ യാത്ര ഞങ്ങളുടെ സ്‌നേഹബന്ധത്തെ കുറേ നല്ല ഓര്‍മ്മകള്‍ കൊണ്ട് കൂടുതല്‍ മധുരമുള്ളതാക്കിയിരിക്കുന്നു..

ഒക്ടോബര്‍ 26 ആയിരുന്നു തന്റെ പതിനാലാം വിവാഹം വാര്‍ഷികം നടി ആഘോഷിച്ചത്. കല്യാണി അരുണ്‍ എന്നാണ് മകളുടെ പേര്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

അസാപ് കേരളയുടെ ആയൂര്‍വേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് ...

അസാപ് കേരളയുടെ ആയൂര്‍വേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിക്കുന്നു; അപേക്ഷിക്കേണ്ടത് ഇങ്ങനെ
കേരള സര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അസാപ് കേരളയില്‍ ആയുര്‍വേദ ...

സ്വന്തം ആസനത്തില്‍ ചൂടേറ്റാല്‍ എല്ലാ ജാതി വാദികളുടെയും ...

സ്വന്തം ആസനത്തില്‍ ചൂടേറ്റാല്‍ എല്ലാ ജാതി വാദികളുടെയും സ്വഭാവം ഒന്ന് തന്നെ; എമ്പുരാന് പിന്തുണയുമായി ബെന്യാമിന്‍
സ്വന്തം ആസനത്തില്‍ ചൂടേറ്റാല്‍ എല്ലാ ജാതി വാദികളുടെയും സ്വഭാവം ഒന്ന് തന്നെയെന്ന് പ്രശസ്ത ...

ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മേലും അമേരിക്ക നികുതി ...

ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മേലും അമേരിക്ക നികുതി ചുമത്തും; എന്ത് സംഭവിക്കുമെന്ന് കാണട്ടെയെന്ന് വെല്ലുവിളിച്ച് ട്രംപ്
ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മേലും അമേരിക്ക നികുതി ചുമത്തുമെന്നും എന്ത് സംഭവിക്കുമെന്ന് ...

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് ...

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് വാശിപ്പിടിച്ചു, അണ്ണാഡിഎംകെ- ടിവികെ സഖ്യം നടക്കാതിരുന്നത് ഇക്കാരണത്താൽ
കഴിഞ്ഞ വര്‍ഷം നടന്ന ചര്‍ച്ചയ്ക്കിടെ വിജയ് മുന്നോട്ട് വെച്ച പല നിബന്ധനകളും അംഗീകരിക്കാന്‍ ...

300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക; വരും ...

300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക; വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ വിസ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്
300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ വിസ ...