കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 12 ഡിസംബര്‍ 2023 (11:18 IST)
സുരേഷ് ഗോപി-ബിജുമേനോന്‍ കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഗരുഡന്‍. തിയേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് നല്ല കളക്ഷന്‍ നേടാന്‍ ആയോ എന്ന് നോക്കാം. ഗരുഡന്റെ ഫൈനല്‍ കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവന്നു.
സുരേഷ് ഗോപി ചിത്രം ആകെ നേടിയത് 26.5 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍നിന്ന് 16.25 കോടി നേടി. ഇന്ത്യയും മറ്റു പ്രദേശങ്ങളില്‍ നിന്നുമായി 1.25 കോടിയും വിദേശരാജ്യങ്ങളില്‍ നിന്ന് 9 കോടിയും ആണ് സുരേഷ് ഗോപിയുടെ ക്രൈം ത്രില്ലര്‍ ചിത്രം നേടിയത്.
നവാഗതനായ അരുണ്‍ വര്‍മ്മയാണ് സംവിധാനം ചെയ്തിരിക്കുന്നത്. നവംബര്‍ മൂന്നിന് പ്രദര്‍ശനത്തിനെത്തിയ ചിത്രം 29 ദിവസങ്ങള്‍ക്ക് ശേഷം ഒടിടിയില്‍ എത്തി.
ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ഗരുഡന്‍ കാണാന്‍ ആകുക.'
അഞ്ചാം പാതിര'യ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് നിനക്കത് ഒരുക്കിയിരിക്കുന്ന സിനിമ നീതിക്ക് വേണ്ടി പോരാടുന്ന പോലീസ് ഓഫീസറുടേയും ഒരു കോളേജ് പ്രൊഫസറുടെയും ജീവിതത്തിലൂടെയാണ് കടന്ന് പോകുന്നത്.കേരള ആംഡ് പോലീസിന്റെ കമാന്റന്റ് ആയ ഹരീഷ് മാധവനായി സുരേഷ് ഗോപി വേഷമിടുന്നു. നിഷാന്ത് എന്ന കോളേജ് പ്രൊഫസര്‍ ആയി ബിജുമേനോനും എത്തുന്നു.ഭാര്യയും കുട്ടിയും ഒക്കെയുള്ള നിഷാന്ത് ഒരു നിയമപ്രശ്‌നത്തില്‍ പെടുകയും തുടര്‍ന്നുണ്ടാകുന്ന കാര്യങ്ങളും ഒക്കെയാണ് സിനിമ പറയുന്നത്.