Fahadh Faasil in Pushpa 2: മലയാളികള്‍ക്ക് അത്ര ദഹിച്ചില്ലെങ്കിലും തെലുങ്കന്‍മാര്‍ ഏറ്റെടുത്തു !

അതേസമയം പുഷ്പ 2 വിലെ ഫഹദ് കഥാപാത്രത്തെ മലയാളി പ്രേക്ഷകര്‍ 'തരക്കേടില്ല' എന്നാണ് വിലയിരുത്തുന്നത്

Fahadh Faasil in Pushpa 2
രേണുക വേണു| Last Modified വ്യാഴം, 5 ഡിസം‌ബര്‍ 2024 (09:20 IST)
Fahadh Faasil in Pushpa 2

Fahadh Faasil in Pushpa 2: പുഷ്പ 2 റിലീസിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഫഹദ് ഫാസില്‍. പുഷ്പയില്‍ ഭന്‍വര്‍ സിങ് ഷെഖാവത്ത് എന്ന പൊലീസ് വേഷമാണ് ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്. പുഷ്പയുടെ ആദ്യ ഭാഗത്ത് സ്‌ക്രീന്‍ ടൈം കുറവ് ആയിരുന്നെങ്കിലും രണ്ടാം ഭാഗത്ത് ഫഹദിനു കൂടുതല്‍ സ്‌ക്രീന്‍ സ്‌പേസ് ഉണ്ട്. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമാണ് താരത്തിന്റേത്.

അതേസമയം പുഷ്പ 2 വിലെ ഫഹദ് കഥാപാത്രത്തെ മലയാളി പ്രേക്ഷകര്‍ 'തരക്കേടില്ല' എന്നാണ് വിലയിരുത്തുന്നത്. മറുവശത്ത് തെലുങ്ക് പ്രേക്ഷകര്‍ അല്ലു അര്‍ജുന്റെ നായക വേഷത്തോളം ഫഹദിന്റെ കഥാപാത്രത്തെ ഇഷ്ടപ്പെട്ടതായി അഭിപ്രായപ്പെടുന്നു. മലയാളത്തിലും മറ്റു ഭാഷകളിലും ഫഹദ് ഈയിടെയായി ചെയ്യുന്ന കഥാപാത്രങ്ങളുടെ മാനറിസങ്ങള്‍ തന്നെയാണ് പുഷ്പ 2 വിലും ഉള്ളതെന്നാണ് മലയാളി പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. അതുകൊണ്ട് തന്നെ അതിശയിപ്പിക്കുന്ന ഒരു കഥാപാത്രമായി ഭന്‍വര്‍ സിങ് ശെഖാവത്തിനെ കാണാന്‍ കഴിയില്ലെന്നും മലയാളി പ്രേക്ഷകര്‍ പുഷ്പ 2 വിന്റെ ആദ്യ ഷോയ്ക്കു ശേഷം പ്രതികരിച്ചു.
എന്നാല്‍ ഫഹദ് 'ഷോ സ്റ്റീലര്‍' ആണെന്നാണ് തെലുങ്ക് പ്രേക്ഷകര്‍ പറയുന്നത്. എക്‌സ് പ്ലാറ്റ്‌ഫോമില്‍ കേരളത്തിനു പുറത്തു നിന്നുള്ളവര്‍ ഫഹദിന്റെ പ്രകടനത്തെ പുകഴ്ത്തുകയാണ്. തെലുങ്കില്‍ കൂടുതല്‍ ശക്തമായ കഥാപാത്രങ്ങള്‍ ഫഹദ് ചെയ്യണമെന്ന് പോലും പ്രേക്ഷകര്‍ ആവശ്യപ്പെടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :