വെള്ളാരം കണ്ണുള്ള സുന്ദരി; ചഞ്ചലിനെ അറിയുമോ? ഇപ്പോള്‍ എവിടെയാണ് താരം

രേണുക വേണു| Last Modified ചൊവ്വ, 18 ജനുവരി 2022 (10:40 IST)

ഒറ്റ സിനിമകൊണ്ട് തന്നെ മലയാളികളുടെ ഹൃദയങ്ങളില്‍ ചേക്കേറിയ നടിയാണ് ചഞ്ചല്‍. 1998 ല്‍ പുറത്തിറങ്ങിയ എം.ടി.വാസുദേവന്‍ നായര്‍-ഹരിഹരന്‍ ചിത്രം 'എന്ന് സ്വന്തം ജാനകിക്കുട്ടി'യിലൂടെയാണ് ചഞ്ചല്‍ മലയാള സിനിമയിലേക്ക് എത്തിയത്. ചിത്രത്തില്‍ നായികയായി അഭിനയിച്ചത് ജോമോള്‍ ആണെങ്കിലും ചഞ്ചലിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു.

വളരെ കുറച്ച് സിനിമകളില്‍ മാത്രമാണ് ചഞ്ചല്‍ അഭിനയിച്ചിട്ടുള്ളത്. പിന്നീട് കുടുംബ ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയായിരുന്നു. വിവാഹശേഷം സിനിമ ജീവിതം ഉപേക്ഷിച്ച ചഞ്ചല്‍ ഇപ്പോള്‍ ഉള്ളത് ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പം അമേരിക്കയിലാണ്. ഹരിശങ്കറാണ് ചഞ്ചലിന്റെ പങ്കാളി. അമേരിക്കയില്‍ ചഞ്ചല്‍ ഡാന്‍സ് വര്‍ക്ക്‌ഷോപ്പ് നടത്തുന്നുണ്ട്.


15 വര്‍ഷമായി ചഞ്ചല്‍ ജീവിക്കുന്നത് അമേരിക്കയിലാണ്. സിനിമയിലെ ആരുമായും ഇപ്പോള്‍ കാര്യമായ അടുപ്പം ഒന്നുമില്ല എന്ന് എല്ലാവരും അവരവരുടെ തിരക്കിലാണെന്നും ചഞ്ചല്‍ പറയുന്നു. അര്‍ത്ഥം മുതലായ കലാപരമായ കാര്യങ്ങള്‍ ഇന്നും ജീവിതത്തില്‍ തുടര്‍ന്ന് പോരുന്നുണ്ട് ചഞ്ചല്‍.

നിഹാര്‍, നിള എന്നിങ്ങനെ രണ്ട് മക്കളാണ് ചഞ്ചലിനും ഹരിശങ്കര്‍ക്കും ഉള്ളത്.

1997 ല്‍ മോഡലിങ്ങിലൂടെയാണ് ചഞ്ചല്‍ സിനിമയിലേക്ക് എത്തിയത്. ലാല്‍ നായകനായ ഓര്‍മച്ചെപ്പ് എന്ന ചിത്രത്തിലും ചഞ്ചല്‍ അഭിനയിച്ചിട്ടുണ്ട്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :