Empuraan Audience Response Live Update: എമ്പുരാന്റെ ആദ്യ ഷോയ്ക്കു ശേഷമുള്ള പ്രേക്ഷക പ്രതികരണങ്ങള്‍ ഇങ്ങനെ

മലയാളത്തില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ ചിത്രം, മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമ, മലയാളം കണ്ട ഏറ്റവും വലിയ റിലീസ് എന്നിങ്ങനെ ഒരുപിടി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയാണ് എമ്പുരാന്റെ വരവ്

Empuraan, Empuraan Review, Empuraan Fans Show, Empuraan Malayalam Review, Empuraan Audience Response Live Update, എമ്പുരാന്‍, എമ്പുരാന്‍ റിവ്യു, എമ്പുരാന്‍ റിവ്യു മലയാളം, എമ്പുരാന്‍ റിവ്യു ലൈവ്, എമ്പുരാന്‍ സോഷ്യല്‍ മീഡിയ റിവ്യു, എമ്പുരാന്‍ ഫാന്‍സ് ഷോ
രേണുക വേണു| Last Updated: വ്യാഴം, 27 മാര്‍ച്ച് 2025 (08:33 IST)
Social Media Review Live Updates

Empuraan Audience Response Live Update: മലയാളത്തിന്റെ എമ്പുരാന്‍ അവതരിച്ചു.
എമ്പുരാന്റെ ആദ്യ ഷോയുടെ ആദ്യ പകുതി അവസാനിക്കുമ്പോൾ ട്രെയിലറിൽ വ്യക്തമാകുന്ന പോലെ അബ്രാം ഖുറേഷിയെ ആണ് ആദ്യ പകുതി കേന്ദ്രീകരിക്കുന്നത്. മേക്കിങ് ക്വാളിറ്റി ആണ് ആദ്യ പകുതിയുടെ നട്ടെല്ല്. ഒരു പാൻ ഇന്ത്യൻ സിനിമ എന്ന ലേബലിനോട് നീതി പുലർത്തുന്ന ആദ്യ പകുതി. എന്നാൽ ലൂസിഫർ പോലെ ആദ്യ പകുതി ഉടനീളം ഒരു ഹൈ മോമന്റം നിലനിർത്താൻ പൂർണമായി സാധിച്ചിട്ടില്ല.


മിക്കയിടത്തും മോഹന്‍ലാല്‍ ഫാന്‍സിന്റെ നേതൃത്വത്തിലാണ് പുലര്‍ച്ചെ ആറ് മണിയുടെ ഷോ തുടങ്ങിയത്. ഏഴരയോടെ ആദ്യ പകുതിയുടെ പ്രതികരണങ്ങള്‍ വന്നുതുടങ്ങി. ഒന്‍പത് മണിയോടെ ആദ്യ ഷോ പൂര്‍ത്തിയാകും. എമ്പുരാന്റെ പ്രേക്ഷക പ്രതികരണങ്ങള്‍ തത്സമയം വെബ് ദുനിയ മലയാളത്തിലൂടെ അറിയാം:



ലൂസിഫറിൽ തോന്നിച്ച ആ ഗംഭീര മൊമെന്റ്‌സ്‌ ഫീൽ ചെയ്യാൻ പറ്റിയില്ല. എന്തോ ഒന്ന് മിസ്സിംഗ് ആണ്. ലൂസിഫർ സ്ലോ ആയിരുന്നെങ്കിൽ കൂടി ഹൈ മൊമെന്റ്‌സ്‌ ഒരുപാട് ഉണ്ടായിരുന്നു. അതാണ് മിസ്സിംഗ്‌ ആയി തോന്നിയത്. അതിഗംഭീര ആദ്യപകുതി എന്നൊന്നും പറയാൻ കഴിയില്ല. പക്ഷെ സെക്കന്റ് ഹാഫ് കത്തിക്കാനുള്ള അപ്രതീക്ഷിതമായ ഒന്ന് ഇന്റെർവെലിന് നൽകിയിട്ടുണ്ട് എന്ന് എമ്പുരാന്റെ ആദ്യ ഷോ കണ്ടുകൊണ്ടിരിക്കുന്ന ഒരു ആരാധകൻ ഫേസ്‌ബുക്കിൽ കുറിച്ചു.


ട്രയിലറിൽ കാണിച്ചിരിക്കുന്നത് പോലെ ഒരു ഗ്രേ ഷെയ്ഡ് തന്നെയാണ് ടോവിനോ തോമസിന് നൽകിയിരിക്കുന്നത്. എല്ലാവരും കാത്തിരുന്ന ചുവന്ന ഡ്രാഗണ്‍ ചിഹ്നത്തിലുള്ള കുപ്പായക്കാരന്റെ എൻട്രിക്ക് വൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. സിനിമ ആരാധകരെവരെ ഞെട്ടിച്ച് കൊണ്ടാണ് ഈ കഥാപാത്രത്തിന്റെ എന്‍ട്രി.


മലയാളത്തില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ ചിത്രം, മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമ, മലയാളം കണ്ട ഏറ്റവും വലിയ റിലീസ് എന്നിങ്ങനെ ഒരുപിടി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയാണ് എമ്പുരാന്റെ വരവ്. റിലീസിനു തലേന്ന് തന്നെ ആദ്യദിനത്തില്‍ 50 കോടി സ്വന്തമാക്കുന്ന മലയാള സിനിമയെന്ന റെക്കോര്‍ഡ് എമ്പുരാന്‍ സ്വന്തമാക്കി.
ഏകദേശം 130 കോടിയാണ് എമ്പുരാന്റെ ചെലവ്. പൊളിറ്റിക്കല്‍ ഡ്രാമ ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലൂസിഫര്‍ ഫ്രാഞ്ചൈസിലെ രണ്ടാമത്തെ ചിത്രമായ എമ്പുരാന്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യുന്നുണ്ട്.




മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സുകുമാരനാണ് എമ്പുരാന്‍ സംവിധാനം ചെയ്തിരിക്കുന്നത്. ദീപക് ദേവിന്റേതാണ് സംഗീതം, ക്യാമറ സുജിത്ത് വാസുദേവ്. ശ്രീ ഗോകുലം മൂവീസും ആശീര്‍വാദ് സിനിമാസും ചേര്‍ന്നാണ് നിര്‍മാണം. മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, മഞ്ജു വാരിയര്‍, സായ് കുമാര്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

Vishu Bumper 2025 : വിഷു ബമ്പർ വിപണിയിലെത്തി; 12 കോടി രൂപ ...

Vishu Bumper 2025 : വിഷു ബമ്പർ വിപണിയിലെത്തി; 12 കോടി രൂപ ഒന്നാം സമ്മാനം!
12 കോടി രൂപ ഒന്നാം സമ്മാനമായി നല്‍കുന്ന ഈ ലോട്ടറിയില്‍ ആറ് സീരിസുകളിലായി ടിക്കറ്റുകള്‍ ...

പിടിയിലായ ഹൈബ്രിഡ് കഞ്ചാവ് വില്‍പ്പനക്കാരുടെ ഫോണില്‍ പ്രമുഖ ...

പിടിയിലായ ഹൈബ്രിഡ് കഞ്ചാവ് വില്‍പ്പനക്കാരുടെ ഫോണില്‍ പ്രമുഖ സിനിമ താരങ്ങളുടെ നമ്പറുകള്‍
എക്‌സൈസിന്റെ രണ്ട് മാസത്തെ നിരീക്ഷണത്തിനൊടുവിലാണ് ഇവരുടെ അറസ്റ്റ്

പ്രണ്ടാണെന്ന് നോക്കിയില്ല, ട്രംപുരാൻ ഇന്ത്യയെയും വെട്ടി, ...

പ്രണ്ടാണെന്ന് നോക്കിയില്ല, ട്രംപുരാൻ ഇന്ത്യയെയും വെട്ടി, ഏർപ്പെടുത്തിയത് 26 ശതമാനം ഇറക്കുമതി തീരുവ
അമേരിക്കയിലെ നിര്‍മാണ മേഖലയെ പുനരുജ്ജീവിപ്പിക്കാനും വ്യാപാരകമ്മി കുറയ്ക്കാനും നടപടികള്‍ ...

ഇടിമിന്നലും ശക്തമായ കാറ്റും മഴയും, സംസ്ഥാനത്ത് ഇന്നും ...

ഇടിമിന്നലും ശക്തമായ കാറ്റും മഴയും, സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ ...

മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ...

മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ഒന്നരക്കിലോളം കഞ്ചാവും കണ്ടെത്തി
മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ഒന്നരക്കിലോളം കഞ്ചാവും കണ്ടെത്തി. ...