1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Dulquer salman's chat with balayya

ദുൽഖറിനിഷ്ടം 300 കി.മി സ്പീഡ്, 200 കി.മി സ്പീഡിൽ പോകാമെന്ന് മമ്മൂട്ടിയോട് ബാലയ്യ! വീഡിയോ വൈറൽ

Dulquer salman's chat with balayya
ദുൽഖർ സൽമാൻ-മമ്മൂട്ടി-നന്ദമൂരി ബാലകൃഷ്ണ ഇവരുടെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ലക്കി ഭാസ്കർ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണത്തിനായി ദുൽഖർ തെലുങ്ക് താരം നന്ദമൂരി ബാലകൃഷ്ണയുടെ 'അൺസ്റ്റോപ്പബിൾ വിത്ത് എൻബികെ' എന്ന ഷോയിൽ പങ്കെടുക്കാനെത്തിയിരുന്നു. ഇവിടെ വെച്ചാണ് അപ്രതീക്ഷിതമായ ചില സംഭവങ്ങൾ നടന്നത്. ദുൽഖറും ബാലയ്യയും തമ്മിലുള്ള രസകരമായ സംഭാഷണത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. 
 
ഷോയ്ക്കിടെ മമ്മൂട്ടിയെ ദുൽഖറിനെ കൊണ്ട് വീഡിയോ കോൾ ചെയ്യിപ്പിക്കുകയും മമ്മൂട്ടിയും ബാലകൃഷ്ണയും മലയാളത്തിൽ സംസാരിക്കുകയും ചെയ്യുന്നുണ്ട്. ദുൽഖറിന്റെ കാറുകളോട് ഉള്ള ഇഷ്ടത്തെ കുറിച്ച് ചോദിച്ച ബാലയ്യ, ദുൽഖർ സഞ്ചരിച്ച ഏറ്റവും വലിയ സ്പീഡ് ഏതാണെന്ന് ചോദിക്കുന്നുണ്ട്. ഇതിന് മറുപടിയായി 300 കിലോമീറ്റർ വേഗതയാണ് താൻ ഏറ്റവും മാക്‌സിമം പോയതെന്നായിരുന്നു ദുൽഖർ പറഞ്ഞത്. ഇത് കേട്ട ബാലയ്യ, 'മമ്മൂട്ടി ഗാരു എൻറെ നമസ്കാരം നമ്മൾ 200 കിലോമീറ്റർ സ്പീഡിൽ പോകുമ്പോൾ മകൻ ഇതാ 300 കിലോമീറ്റർ സ്പീഡിലാണ് പോകുന്നതെ'ന്നായിരുന്നു മറുപടി പറഞ്ഞത്.
 
ഇതിനിടെ മമ്മൂട്ടിയെ ദുൽഖറിനെ കൊണ്ട് ബാലയ്യ വീഡിയോ കോൾ ചെയ്യിപ്പിക്കുകയും ചെയ്തു. മമ്മൂട്ടി സാർ സുഖമാണോ എന്ന് മലയാളത്തിൽ ചോദിച്ച ബാലയ്യക്ക് സുഖം തന്നെ സുഖം തന്നെ എന്ന് മമ്മൂട്ടി മറുപടി നൽകുകയും ചെയ്തു. ദുൽഖറിന്റെ ഇതുവരെ കാണാത്ത ഒരു മുഖമാണ് ഷോയിൽ കാണാനാവുക.
 
ബാലയ്യ വിചാരിച്ചാൽ നടക്കാത്തതായി ഒന്നുമില്ലെന്നും ദുൽഖറിന്റെ ചിത്രങ്ങൾക്കായി പ്രൊമോഷൻ നടത്താത്ത മമ്മൂട്ടിയെ കൊണ്ടുവരെ പ്രൊമോഷൻ നടത്തിക്കാൻ ബാലയ്യ വിചാരിച്ചാൽ സാധിക്കുമെന്നുമാണ് വീഡിയോയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ ലുക്കിലാണ് മമ്മൂട്ടി വീഡിയോ കോളിൽ എത്തിയത്. 

About Writer
നിഹാരിക കെ എസ്
അടുത്ത ലേഖനം
എഡിറ്റർ നിഷാദ് യൂസഫിനെ മരിച്ച നിലയിൽ കണ്ടെത്തി