‘അന്ന് അനുഭവിച്ച ഭയം പിന്നീട് ഒരിക്കൽപോലും തോന്നിയില്ല, ആ വര്‍ഷം ജീവിതം മാറിമറഞ്ഞു’; പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

 dulquer salmaan , second show , DQ , dulquer , ദുൽഖർ സൽമാൻ , ഫേസ്‌ബുക്ക് , സെക്കന്‍ഡ് ഷോ
കൊച്ചി| Last Modified ഞായര്‍, 3 ഫെബ്രുവരി 2019 (17:39 IST)
സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചിട്ട് ഇന്ന് ഏഴു വര്‍ഷം തികയുന്ന സന്തോഷം പങ്കുവച്ച് ദുൽഖർ സൽമാൻ.
അഭിനയത്തിന്റെ ഏഴാം വര്‍ഷത്തിൽ നില്‍ക്കുമ്പോള്‍ തനിക്ക് നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്‌ക്കും
നന്ദി പറയുന്നതായി തന്റെ ഫേസ്‌ബുക്ക് പേസ്‌റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി.

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോയിലൂടെയാണ് ദുല്‍ഖര്‍ അഭിനയരംഗത്തേക്കെത്തുന്നത്. 2012 ഫെബ്രുവരി മൂന്നിനാണ് ചിത്രം തീയറ്ററുകളിലെത്തിയത്.

ദുൽഖറിന്റെ ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

‘എന്റെ ആദ്യ ചിത്രം റിലീസ് ചെയ്തിട്ട് ഇന്ന് ഏഴു വര്‍ഷം തികയുന്നു. ആദ്യ ചിത്രമായിട്ടും പക്ഷേ പേര് 'സെക്കന്‍ഡ് ഷോ' എന്നായിരുന്നു. ആ ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത് അനുഭവിച്ച അത്രയും ഭയം ഒരിക്കൽപോലും ഞാനെന്റെ ജീവിതത്തിൽ അനുഭവിച്ചിട്ടിട്ടുണ്ടെന്ന് തോന്നുന്നില്ല. പലത്തരത്തിലും അനാവശ്യമായ സമ്മര്‍ദ്ദമായിരുന്നു എനിക്കുമേല്‍ ചെലുത്തിയത്. ഒരു ചുവടു പോലും തെറ്റായി വയ്ക്കുന്നത് എനിക്കൊരിക്കലും താങ്ങാനാവില്ലെന്ന തോന്നലായിരുന്നു.

അതിനേക്കാൾ ഉപരി എന്റെ മാതാപിതാക്കള്‍ക്ക് ഒരിക്കൽപോലും
നാണക്കേടാവരുതെന്നും.എന്നാല്‍ ആ സിനിമയോട് ‘യെസ്’ പറഞ്ഞ സമയം തൊട്ട് എല്ലാം വളരെ സാധാരണമായി മുന്നോട്ട് പോയി.
ഏകദേശം ആ സമയത്ത് തന്നെയാണ് എന്റെ ഭാര്യയാകാന്‍ പോകുന്ന പെണ്‍കുട്ടിയേയും ഞാന്‍ കണ്ടുമുട്ടിയത്. സെക്കന്‍ഡ് ഷോയുടെ ചിത്രീകരണത്തിനിടെ എന്നെ തേടി ഉസ്താദ് ഹോട്ടലും എത്തി. ആ വര്‍ഷം എന്റെ ജീവിതം മുഴുവന്‍ മാറിമറഞ്ഞു. ഒരുപക്ഷേ, നക്ഷത്രങ്ങളെല്ലാം അണിനിരന്നതായിരിക്കാം. എല്ലാം എഴുതപ്പെട്ടതായിരിക്കാം. ഇതെല്ലാം നിയോഗമായിരിക്കാം. ഒരുപക്ഷേ ഇതെല്ലാം ദൈവത്തിന്റെ ആഗ്രഹവുമായിരിക്കാം.

എന്റെ സ്‌നേഹം നിറഞ്ഞ കുടുംബത്തിന്, സുഹൃത്തുക്കള്‍ക്ക്, മലയാള സിനിമാ മേഖലുള്ള എല്ലാവര്‍ക്കും മലയാള സിനിമയോടുള്ള സ്‌നേഹവും ബഹുമാനവും സൂക്ഷിച്ചുകൊണ്ട് എന്നെ സ്വാഗതം ചെയ്ത അന്യ ഭാഷകളിലെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും, എല്ലാറ്റിനും ഉപരി സിനിമയെ സ്‌നേഹിക്കുന്ന പ്രേക്ഷകര്‍ക്ക്, അവരുടെ അവസാനിക്കാത്ത സ്‌നേഹത്തിനും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ നന്ദിയോടെ ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ തല കുനിക്കുക. ഇതാ അടുത്ത വര്‍ഷത്തിലേക്ക് കടക്കുന്നു,’ - ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , ...

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ
അനൗണ്‍സ് ചെയ്ത നാള്‍ മുതല്‍ ചര്‍ച്ചയായ സിനിമയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍
സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്
മലയാള സിനിമയിലെ ഏറെ ശ്രദ്ധനേടിയ നിർമാതാക്കളിൽ ഒരാളായ സാന്ദ്ര തോമസ് നിലവിൽ പ്രൊഡ്യൂസേഴ്സ് ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

ബന്ധുവായ സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ച് ...

ബന്ധുവായ സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവതി മകനെ കൊലപ്പെടുത്തി; മൃതദേഹം വെട്ടി കഷ്ണങ്ങളാക്കി
ബന്ധുവായ സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവതി മകനെ കൊലപ്പെടുത്തി. ...

എന്തുകൊണ്ടാണ് കിണറുകള്‍ വൃത്താകൃതിയിലുള്ളത്? കാരണം ഇതാണ്

എന്തുകൊണ്ടാണ് കിണറുകള്‍ വൃത്താകൃതിയിലുള്ളത്? കാരണം ഇതാണ്
ലോകമെമ്പാടും കിണറുകള്‍ എല്ലായ്‌പ്പോഴും വൃത്താകൃതിയിലാണുള്ളത്. ഇത് എന്തുകൊണ്ടാണെന്ന് ...

വരുംദിവസങ്ങളിലും താപനില ഉയര്‍ന്ന് തന്നെ; നിര്‍ജലീകരണം ...

വരുംദിവസങ്ങളിലും താപനില ഉയര്‍ന്ന് തന്നെ; നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ഇന്നും നാളെയും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 °C മുതല്‍ 3 °C വരെ ...

അമേരിക്കയുടെ ജനപ്രിയ വിസ്‌കിയായ ബര്‍ബന്‍ വിസ്‌കിയുടെ ...

അമേരിക്കയുടെ ജനപ്രിയ വിസ്‌കിയായ ബര്‍ബന്‍ വിസ്‌കിയുടെ ഇറക്കുമതി തിരുവാ ഇന്ത്യ 66.6 ശതമാനം കുറച്ചു
അമേരിക്കയുടെ ജനപ്രിയ വിസ്‌കിയായ ബര്‍ബന്‍ വിസ്‌കിയുടെ ഇറക്കുമതി തിരുവാ ഇന്ത്യ 66.6 ശതമാനം ...

വ്യാജ വെർച്ച്വൽ അറസ്റ്റ് തട്ടിപ്പ് : 52 കാരന് 1.84 കോടി ...

വ്യാജ വെർച്ച്വൽ അറസ്റ്റ് തട്ടിപ്പ് : 52 കാരന് 1.84 കോടി നഷ്ടപ്പെട്ടു
തിരുവനന്തപുരം: വ്യാജ വെർച്ചൽ അറസ്റ്റ് തട്ടിപ്പിലൂടെ തിരുവനന്തപുരം കവടിയാർ സ്വദേശിയായ 52 ...