നല്ല സുഹൃത്തായ ഭാര്യ, എട്ടാം വിവാഹ വാര്‍ഷിക ദിനത്തില്‍ സംവിധായകന്‍ ജിയോ ബേബി

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 16 മാര്‍ച്ച് 2023 (09:08 IST)
ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായി മാറാന്‍ ജിയോ ബേബിക്ക് ആയി. ഇന്ന് എട്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് സംവിധായകന്‍, ഭാര്യയ്ക്ക് ആശംസകള്‍ നേര്‍ന്നു.

തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് കൂടിയായ ഭാര്യ ബീനയ്ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ എന്നാണ് ജിയോ ബേബി കുറിച്ചത്.
നീ സ്ട്രീമിലൂടെ റിലീസ് ചെയ്ത 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' ജിയോ ബേബിയുടെ കരിയറില്‍ വഴിത്തിരിവായി മാറി. മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന കാതല്‍ ഒരുങ്ങുകയാണ്.ജിയോ ബേബി സംവിധാനം ചെയ്യുന്ന ഏഴാമത്തെ സിനിമ കൂടിയാണിത്.

ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രം ജ്യോതികയുടെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 18നാണ് പ്രഖ്യാപിച്ചത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :