ഫഹദിന്റെ ധൂമം ഒടിടി റിലീസിന് റെഡി !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 9 നവം‌ബര്‍ 2023 (12:18 IST)
ഫഹദിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രം ധൂമം ഒടിടി റിലീസിന് ഒരുങ്ങുന്നു. ജൂലൈ 23നാണ് സിനിമ പ്രദര്‍ശനത്തിന് എത്തിയത്.
ആമസോണ്‍ പ്രൈം വീഡിയോയാണ് ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത് എന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
നവംബര്‍ മാസത്തില്‍ ഫഹദിന്റെ ധൂമം ഒടിടിയില്‍ എത്തും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.ഒടിടിയില്‍ ധൂമം കാണാനായി സിനിമ പ്രേമികള്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി.ചില ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണമാണ് ഒടിടി റിലീസ് വൈകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.ഏത് ഒടിടി പ്ലാറ്റ്‌ഫോമിനാണ് സിനിമയുടെ അവകാശങ്ങള്‍ വിറ്റുപോയതെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :