മുനമ്പം ബീച്ചിലെ 'ചാവേര്‍'; സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് മണലില്‍ ശില്പം തീര്‍ത്ത് ഡാവിഞ്ചി സുരേഷ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 7 ജൂലൈ 2023 (15:12 IST)
കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവരെ പ്രധാന വേഷങ്ങളില്‍ എത്തിച്ച് ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചാവേര്‍ ഒരുങ്ങുകയാണ്. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ പ്രശസ്ത ശില്പിയായ ഡാവിഞ്ചി സുരേഷ് തന്റെ ജോലികള്‍ ആരംഭിച്ചു.മുനമ്പം ബീച്ചില്‍ മണലില്‍ കഥാപാത്രങ്ങളുടെ ശില്പം തീര്‍ത്തിരിക്കുകയാണ് അദ്ദേഹം.

പ്രതികൂല കാലാവസ്ഥയിലും മുപ്പത് അടി നീളത്തിലും ഇരുപത് അടി വീതിയിലും പത്തടി ഉയരത്തിലുമാണ് സുരേഷ് ശില്പം തീര്‍ത്തത്. ശില്പം നേരിട്ട് എത്തി കാണാന്‍ സിനിമാ താരങ്ങളായ കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ എത്തിയിരുന്നു.
നിരവധി ആളുകളാണ് ശില്പം കാണുവാനായി ഇവിടെ എത്തുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :