photos|അനാര്‍ക്കലിയില്‍ തിളങ്ങി ഭാവന, ചിത്രങ്ങള്‍ വൈറലാകുന്നു

കെ ആര്‍ അനൂപ്| Last Updated: ചൊവ്വ, 17 ഓഗസ്റ്റ് 2021 (12:16 IST)

സിനിമയില്‍ സജീവമല്ലെങ്കിലും നടി സോഷ്യല്‍ മീഡിയയിലൂടെ തന്റെ ഓരോ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ അനാര്‍ക്കലിയിലുളള നടിയുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

ഇളം മഞ്ഞ നിറത്തിലുള്ള അനാര്‍ക്കലിയില്‍ സിമ്പിള്‍ ലുക്കിലാണ് താരത്തെ കാണാനാകുന്നത്.

അനാര്‍ക്കലിക്ക് ചേരും വിധമുളള വലിയ കമ്മലുകള്‍ അണിഞ്ഞ് അതീവ സുന്ദരിയായാണ് ഭാവന ഫോട്ടോയില്‍.

ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ അടക്കമുളള താരങ്ങള്‍ ഭാവനയുടെ പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്തുകഴിഞ്ഞു.

ഭര്‍ത്താവിനൊപ്പം ബെംഗളൂരുവിലാണ് നടി ഇപ്പോള്‍ താമസിക്കുന്നത്. അഞ്ചു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഭാവന നവീനിനെ വിവാഹം ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :