പൃഥ്വിരാജിന്റെ ശത്രുവായി ബിജു മേനോൻ; അയ്യപ്പനും കോശിയും ടീസർ പുറത്ത്

നീലിമ ലക്ഷ്മി മോഹൻ| Last Modified ശനി, 11 ജനുവരി 2020 (18:11 IST)
പൃഥ്വിരാജും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഇരുവരും ഒരുമിച്ചുള്ള സീനുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ടീസർ. രഞ്ജിതും മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

അനാർക്കലിയുടെ സംവിധായകൻ സച്ചി തന്നെയാണ് ഈ ചിത്രവും ഒരുക്കുന്നത്. സച്ചിയുടെ രണ്ടാമത്തെ സ്വതന്ത്ര്യ സംവിധാന ചിത്രമാണിത്. അട്ടപ്പാടി പൊലീസ് സ്റ്റേഷനിലെ എസ് ഐ ആയ അയ്യപ്പനെയാണ് അവതരിപ്പിക്കുന്നത്. പട്ടാളത്തിൽ 16 വർഷത്തെ സർവീസിനു ശേഷം ഹവീൽ‌ദാർ റാങ്കിൽ വിരമിച്ച കട്ടപ്പനക്കാരൻ കോശിയായിട്ടാണ് പൃഥ്വി വേഷമിടുന്നത്.

അയ്യപ്പനും കോശിയും തമ്മിലുള്ള വഴക്കും ശത്രുതയുമാണ് ചിത്രത്തിൽ വിഷയമാകുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ബിജു മേനോന് പരിക്ക് പറ്റിയത് വാർത്തയായിരുന്നു. നാല് വർഷം മുൻപ് പുറത്തിറങ്ങിയ അനാർക്കലിക്ക് ശേഷം ബിജു മേനോനും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :