സിനിമാ ചിത്രീകരണത്തിനിടെ കാര്‍ തലകീഴായി മറിഞ്ഞ് അപകടം; അര്‍ജുന്‍ അശോകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്

Accident
സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 27 ജൂലൈ 2024 (13:24 IST)
Accident
സിനിമാ ചിത്രീകരണത്തിനിടെ കാര്‍ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ അര്‍ജുന്‍ അശോകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. എംജി റോഡിലാണ് കാര്‍ തലകീഴായി മറിഞ്ഞത്. അപകടത്തില്‍ അര്‍ജുന്‍ അശോകന്‍, സംഗീത് പ്രതാപ് എന്നിവര്‍ക്ക് പരിക്കേറ്റു. ബ്രൊമാന്‍സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം ഉണ്ടായത്. ചേസിങ് സീന്‍ ചിത്രീകരണത്തിനിടെ കാര്‍ മറയുകയായിരുന്നു.

നിയന്ത്രണം വിട്ട കാര്‍ സമീപത്തെ ബൈക്കിലും മുന്നിലുണ്ടായിരുന്നു കാറിലും ഇടിച്ചു തലകീഴായി മറിഞ്ഞു. നാട്ടുകാരെത്തിയാണ് വാഹനമുയര്‍ത്തിയത്. അതേസമയം പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :