ഫാൻ ഗേൾ വീണ്ടും മെഗാസ്‌റ്റാറിനൊപ്പം, മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രത്തിൽ അനു സിത്താരയും!

Last Modified ചൊവ്വ, 5 ഫെബ്രുവരി 2019 (12:05 IST)
മമ്മൂട്ടിയുടെ കടുത്ത ആരധികയാണ് നടി അനു സിത്താര. പല വേദികളിലും മറ്റുമായി അനു തന്നെ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുമുണ്ട്. ഒരു കുട്ടനാടൻ ബ്ലോഗിലൂടെ അനു മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിരുന്നു. ആ സന്തോഷം അവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്‌ക്കുകയും ചെയ്‌തിരുന്നു.

ഇപ്പോൾ അനു വീണ്ടും മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാൻ ഒരുങ്ങുകയാണ്. താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം പങ്കുവെച്ചത്. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ മാമാങ്കത്തിലാണ് എത്തുന്നത്. മാമാങ്കത്തിൽ ജോയിൻ ചെയ്‌തു എന്നുപറഞ്ഞാണ് താരത്തിന്റെ പോസ്‌റ്റ്.

അനു സിത്താരയുടെ പോസ്‌റ്റ് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ മിടുക്കിയാണെന്ന് അനു ഇതിന് മുമ്പേ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മാമാങ്കവും മമ്മൂട്ടിക്കൊപ്പം അനു തകർക്കും എന്നുതന്നെയാണ് ആരാധകർ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :