aparna shaji|
Last Modified ബുധന്‍, 23 നവംബര്‍ 2016 (11:50 IST)
നോട്ട് നിരോധനത്തിൽ കേന്ദ്ര സർക്കാരിനെ പിന്തുണച്ച നടൻ മോഹൻലാലിനെതിരെ പലയിടങ്ങളിലായി പ്രതിഷേധം ശക്തമാകുമ്പോൾ സാഹിത്യകാരൻ
എൻ എസ് മാധവൻ ഇരയാക്കിയത് നിർമാതാവ് ആന്റണി പെരുമ്പാവൂരിനെയാണ്. മോഹൻലാലിന്റെ ബിനാമി എന്ന് ആരോപണമുള്ള ആന്റണി പെരുമ്പാവൂരിനെ പരിഹസിച്ച് എൻ എസ് മാധവൻ രംഗത്തെത്തിയിരിക്കുകയാണ്. ആന്റണി പെരുമ്പാവൂരിലൂടെ പരോക്ഷമായി മാധവൻ പരിഹസിക്കുന്നത് മോഹൻലാലിനെ തന്നെയാണ്.
ഡ്രൈവറിൽ നിന്ന് നൂറ് കോടി ക്ലബ്ബ്, ആന്റണി പെരുമ്പാവൂരിന്റെ ജീവചരിത്രം ഐ ഐ എമ്മുകളിൽ പാഠപുസ്തകമാക്കണമെന്ന് എൻ എസ് മാധവൻ പരിഹസിച്ചു. ഒപ്പം ആന്റണി പെരുമ്പാവൂർ രാജിവെക്കുക എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. സമകാലിക സംഭവങ്ങളിൽ എപോഴും പ്രതികരിക്കുന്നയാളാണ് എൻ എസ് മാധവൻ.
ഈ മാസത്തെ ബ്ലോഗിലൂടെയായിരുന്നു മോഹന്‍ലാല്‍ നയം വ്യക്തമാക്കിയത്. താന്‍ ഒരു വ്യക്തി ആരാധകനല്ല, ആശയങ്ങളെയാണ് താന്‍ ആരാധിക്കുന്നത്. പെട്ടെന്നുള്ള എല്ലാ ബുദ്ധിമുട്ടുകള്‍ക്കുമപ്പുറം ഇത് ഒരു നല്ല ലക്ഷ്യത്തിന് വേണ്ടിയുള്ളതാണെന്ന് മനസിലാക്കുന്നത്. മദ്യശാലകള്‍, സിനിമാ തീയറ്ററുകള്‍, ആരാധനാലയങ്ങള്‍ എന്നിവക്ക് മുന്നില്‍ പരാതികളില്ലാതെ ക്യൂ നില്‍ക്കുന്നവര്‍ക്ക് ഒരു നല്ല കാര്യത്തിന് അല്‍പസമയം വരിനില്‍ക്കാന്‍ ശ്രമിക്കുന്നതില്‍ കുഴപ്പിമില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു.