'അങ്ങനെ തന്നെ തുടരുക', നിത്യ മേനോന് പിറന്നാള്‍ ആശംസകളുമായി അഞ്ജലി മേനോന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 8 ഏപ്രില്‍ 2021 (17:33 IST)

നടി നിത്യ മേനോന്‍ തന്റെ 33-ാം ജന്മദിനം ആഘോഷിക്കുകയാണ്.ഈ വേളയില്‍ താരത്തിന് സോഷ്യല്‍ മീഡിയയിലൂടെ ആശംസ പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. അക്കൂട്ടത്തില്‍ സംവിധായിക അഞ്ജലി മേനോന്‍ നടിക്ക് എഴുതിയ ആശംസ കുറിപ്പാണ് ശ്രദ്ധനേടുന്നത്.

'ജന്മദിനാശംസകള്‍ നിത്യ മേനോന്‍, ഓരോരുത്തരും കാലത്തിനനുസരിച്ച് മാറുന്നു, പക്ഷേ നിങ്ങള്‍ ഇപ്പോഴും ഒരു നാണവും നല്‍കാത്തതില്‍ സന്തോഷമുണ്ട്. അങ്ങനെ തന്നെ തുടരുക.'- അഞ്ജലി മേനോന്‍ കുറിച്ചു.

ബാംഗ്ലൂര്‍ ഡെയ്‌സ്, ഉസ്താദ് ഹോട്ടല്‍ എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാംഗ്ലൂര്‍ ഡെയ്‌സ് അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രവും ഉസ്താദ് ഹോട്ടല്‍ എഴുതിയത് അഞ്ജലി മേനോന്‍ തന്നെയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :