സംവിധായകന്‍ എഎല്‍ വിജയുമായുള്ള വിവാഹ ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന് ചൂണ്ടികാട്ടി അമല പോള്‍ വിവാഹ മോചന ഹര്‍ജി സമര്‍പ്പിച്ചു. ചെന്നൈ കുടുംബക്കോടതിയിലാണ് അമല ഹര്‍ജി സമര്‍പ്പിച്ചത്.
എഎല്‍ വിജയ്- അമലപോള്‍ ദമ്പതികള്‍ വിവാഹമോചിതരാകുന്നു എന്ന വാര്‍ത്ത അടുത്തിടെയാണ് മാധ്യമങ്ങളില്‍ പ്രചരിച്ചത്. പിന്നീട് വിവാഹ മോചന വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് എഎല്‍ വിജയും അമല പോളിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി വിജയ്‌യുടെ പിതാവും നിര്‍മ്മാതാവുമായ എഎല്‍ അളഗപ്പനും രംഗത്തെത്തി.
വിവാഹ മോചനത്തെ വാര്‍ത്തയെ കുറിച്ച് മൗനം പാലിച്ച അമല കാര്യങ്ങളെല്ലാം കോടതിയില്‍ വിശദീകരിക്കുമെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. 2011 ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ചിത്രത്തിന്റെ സംവിധായകന്‍ എഎല്‍ വിജയ്‌യുമായി അമല പോള്‍ പ്രണയത്തിലായത്. മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2014 ജൂണ്‍ 12ന് ഇരുവരും വിവാഹിതരായി.