മഞ്ജുവിനെ തിരികെകൊണ്ടുവരാന്‍ പറഞ്ഞ വീട്ടമ്മയോട് ദിലീപ് പറഞ്ഞ മറുപടി

മിസ് ഫൊക്കാന ബ്യൂട്ടി പാജന്റ് വേദിയിലെത്തിയ നടന്‍ ദിലീപിനോട് പെട്ടെന്നായിരുന്നു ചോദ്യവുമായി ഒരു വീട്ടമ്മ എത്തിയത്

ടൊറന്റോ| priyanka| Last Modified ബുധന്‍, 6 ജൂലൈ 2016 (17:31 IST)
മിസ് ഫൊക്കാന ബ്യൂട്ടി പാജന്റ് വേദിയിലെത്തിയ നടന്‍ ദിലീപിനോട് പെട്ടെന്നായിരുന്നു ചോദ്യവുമായി ഒരു വീട്ടമ്മ എത്തിയത്. എന്നാല്‍ അതിന് ദിലീപ് നല്‍കിയ ഉത്തരം പലരുടെയും ചോദ്യത്തിലുള്ള മറുപടിയായി.

അവതാരിക പേളിമാണിയുടെ ക്ഷണപ്രകാരമാണ് വീട്ടമ്മ വേദിയിലെത്തിയത്. ദിലീപിനോട് ചോദ്യം ചോദിക്കാനുള്ള അവസരം ലഭിച്ച വീട്ടമ്മ ചോദിച്ചതാകട്ടെ നടന്റെ സ്വകാര്യ ജീവതത്തെ സംബന്ധിച്ചതും. ''ഇനിയെങ്കിലും മഞ്ജുവിനെ ജീവിതത്തിലേക്ക് തിരികെ വിളിച്ചുകൂടെ'' എന്ന ചോദ്യത്തിനു മുമ്പില്‍ അക്ഷമനായി ദിലീപ് മറുപടി നല്‍കി.

''ചേച്ചിയുടെ വീട്ടിലെ കാര്യത്തില്‍ ഞാന്‍ ഇടപെട്ടില്ലല്ലോ അപ്പോള്‍ പിന്നെ എന്റെ വീട്ടിലെ കാര്യത്തിലും എന്തിന് ഇടപെടുന്നു'' ദിലീപ് തിരിച്ചു ചോദിച്ചു. നേരിട്ടും അല്ലാതെയും ഇക്കാര്യം ചോദിക്കുന്നവര്‍ക്കാകെയുള്ള മറുപടിയായിരുന്നു ദിലീപിന്റെത്.ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :