1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. All Time Number 1 in Malayalam, 13 Crores more to reach the target, Manjummel Boys to make history

മലയാളത്തിലെ ഓള്‍ ടൈം നമ്പര്‍ 1, ലക്ഷ്യത്തിലേക്ക് എത്താന്‍ ഇനി 13 കോടി കൂടി, ചരിത്രമാകാന്‍ മഞ്ഞുമ്മല്‍ ബോയ്‌സ്

Manjummel Boys
മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമാകാന്‍ മഞ്ഞുമ്മല്‍ ബോയ്‌സ്. തമിഴ്‌നാട്ടില്‍ അമ്പരിപ്പിക്കുന്ന പ്രകടനമാണ് ഇപ്പോഴും സിനിമ കാഴ്ചവെക്കുന്നത്. പല റെക്കോര്‍ഡുകളും പഴങ്കഥയായി മാറുകയും ചെയ്തു. കളക്ഷനില്‍ മലയാളത്തിലെ ഓള്‍ ടൈം നമ്പര്‍ 1 ലക്ഷ്യത്തിലേക്കുള്ള കുതിപ്പിലാണ് ഈ സര്‍വൈവല്‍ ത്രില്ലര്‍.
 
ലൂസിഫറിനെയും പുലിമുരുകനെയും പിന്നിലാക്കി മഞ്ഞുമ്മല്‍ ബോയ്‌സ് നിലവില്‍ രണ്ടാം സ്ഥാനത്താണ്. മുന്നില്‍ ഇനി ഒരേയൊരു സിനിമ മാത്രമാണ് ഉള്ളത്. കേരളം നേരിട്ട പ്രണയം പശ്ചാത്തലമാക്കി ഒരുക്കിയ 2018 മാത്രം. നേരത്തെ സാധിക്കില്ലെന്ന് കരുതിയ നേട്ടത്തിലേക്ക് മഞ്ഞുമ്മല്‍ ബോയ്‌സ് എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം. 13 കോടി കൂടി കളക്ട് ചെയ്താല്‍ 2018 ന് മഞ്ഞുമ്മല്‍ ബോയ്‌സ് മറികടക്കും. 
 
മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായി മാറിയ 2018 ആഗോള ലൈഫ് ടൈം ബോക്‌സ് ഓഫീസ് കളക്ഷന്‍ 176 കോടിയാണ്. മഞ്ഞുമ്മല്‍ ബോയ്‌സ് ഇതുവരെ 163.30 കോടിയും നേടിയിട്ടുണ്ട്. 12.70 കോടി കൂടി നേടിയാല്‍ അത് ചരിത്രമായി മാറും.തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 40 കോടിയോളമാണ് സിനിമ ഇതുവരെ നേടിയിരിക്കുന്നത്.
 
 
 
 
 
അടുത്ത ലേഖനം
സണ്ണി വെയ്ന്‍ ഇനി ദൈവം !ദുല്‍ഖറിന് നന്ദി പറഞ്ഞ് സൈജു കുറുപ്പ്, ഇതാണ് സംഭവം