അനുബന്ധ വാര്‍ത്തകള്‍
- പൂരപ്പറമ്പില്‍ അടി, ഇടി, വെടി! ആനക്കഥയുമായി അജഗജാന്തരം; ഉഗ്രന്‍ ട്രെയ്ലര്‍ പങ്കുവച്ച് താരരാജാക്കന്മാര്
- മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെ മലയാളം സിനിമ ലോകം ഒന്നിച്ച്, അജഗജാന്തരം ട്രെയിലര്‍ ഇന്നെത്തും
- കുടുംബസമേതം ഉത്സവലഹരിയില്‍ അര്‍മാദിക്കാം; ആന്റണി പെപ്പെയുടെ അജഗജാന്തരം എത്തുന്നു, ഡിസംബര്‍ 23 ന് തിയറ്ററുകളില്‍
- 'ഓളുള്ളേരു'വിനൊപ്പം ഡിസ്കോ കളിച്ച് മലയാളികള്‍; യുട്യൂബില്‍ കാഴ്ചക്കാരുടെ എണ്ണം വണ്‍ മില്യണ്‍ കടന്നു, 'അജഗജാന്തരം' തിയറ്ററുകളിലേക്ക്
- തീയറ്ററുകളില്‍ ആദ്യം എത്താന്‍ 'അജഗജാന്തരം'?300ല്‍ പരം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് നിര്‍മ്മാതാക്കള്‍
'കൈയും കാലും ഉണ്ടേല്‍ നീയെന്നാ ചെരയ്‌ക്കോ'; മാസായി സാബുമോന്‍, അജഗജാന്തരത്തില്‍ കിടിലന്‍ റോളെന്ന് റിപ്പോര്‍ട്ട്
ടിനു പാപ്പച്ചന്‍ ചിത്രം അജഗജാന്തരത്തില്‍ സാബുമോന്‍ അബ്ദുസമദ് എത്തുക കിടിലന്‍ കഥാപാത്രവുമായി. സിനിമയുടെ ട്രെയ്‌ലറില്‍ മാസ് പരിവേഷത്തിലാണ് സാബുമോന്‍ എത്തുന്നത്. 'കൈയും കാലും ഉണ്ടേല്‍ നീയെന്നാ ചെരയ്‌ക്കോ' എന്ന മാസ് ഡയലോഗ് പറയുന്ന സാബുമോനെയാണ് ഇന്നലെ പുറത്തിറങ്ങിയ ട്രെയ്‌ലറില്‍ കാണുന്നത്. സിനിമയുടെ ട്രെയ്‌ലറിന് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.
ആന്റണി പെപ്പെ അടക്കമുള്ള യുവ താരങ്ങളുടെ മാസ് രംഗങ്ങള്‍ കൊണ്ട് സമ്പന്നമാണ് ട്രെയ്ലര്‍. ക്രിസ്മസ് റിലീസ് ആയ അജഗജാന്തരം ഡിസംബര്‍ 23 നാണ് തിയറ്ററുകളിലെത്തുക. സിനിമയിലെ വീഡിയോ സോങ് നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഒരു പൂരപ്പറമ്പില്‍ നടക്കുന്ന ഉദ്വേഗജനകമായ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തമെന്ന് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാകുന്നു. അടിമുടി ഉത്സവാന്തരീക്ഷം സൃഷ്ടിക്കുന്നതാണ് ട്രെയ്‌ലര്‍. പെപ്പെയ്ക്ക് പുറമേ ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ അബ്ദുസമദ്, അര്‍ജുന്‍ അശോകന്‍, കിച്ചു ടെല്ലസ്, ജാഫര്‍ ഇടുക്കി, സുധി കോപ്പ തുടങ്ങി വന്‍ താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്. ജിന്റോ ജോര്‍ജ്ജിന്റെ സിനിമാട്ടോഗ്രഫിയും ജസ്റ്റിന്‍ വര്‍ഗീസിന്റെ സംഗീതവും അജഗജാന്തരത്തെ കൂടുതല്‍ മികവുറ്റതാക്കുമെന്ന് ട്രെയ്‌ലറില്‍ നിന്ന് വ്യക്തം. കിച്ചു ടെല്ലസും വിനീത് വിശ്വവും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇമ്മാനുവല്‍ ജോസഫ്, അജിത്ത് തലപ്പിള്ളി എന്നിവരാണ് നിര്‍മാതാക്കള്‍. മുഴുനീള ഫെസ്റ്റിവല്‍ ചിത്രമായി എത്തുന്ന അജഗജാന്തരത്തിന് യുവാക്കള്‍ക്കിടയില്‍ ഇതിനോടകം വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്.