ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി പ്രിയാമണിയുടെ പ്രായം അറിയുമോ?

രേണുക വേണു| Last Modified ശനി, 4 ജൂണ്‍ 2022 (11:12 IST)

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി അമ്പതിലേറെ സിനിമകളില്‍ അഭിനയിച്ച താരമാണ് പ്രിയാമണി. മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം പ്രിയാമണി അഭിനയിച്ചിട്ടുണ്ട്.

കഴിഞ്ഞ 19 വര്‍ഷത്തോളമായി പ്രിയാമണി സിനിമയില്‍ സജീവമാണ്. താരത്തിന്റെ ജന്മദിനമാണിന്ന്. 1984 ജൂണ്‍ നാലിന് ബെംഗളൂരുവില്‍ ജനിച്ച പ്രിയാമണിക്ക് ഇന്ന് 38 വയസ് തികഞ്ഞു.

2004 ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം സത്യത്തില്‍ നായികയായാണ് പ്രിയാമണി മലയാളത്തില്‍ സജീവമാകുന്നത്. പിന്നീട് തിരക്കഥ, പുതിയ മുഖം എന്നീ പൃഥ്വിരാജ് ചിത്രങ്ങളിലും പ്രിയാമണി അഭിനയിച്ചു.




മമ്മൂട്ടിക്കൊപ്പം പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയ്ന്റില്‍ മികച്ച വേഷമാണ് താരത്തിനു ലഭിച്ചത്. മോഹന്‍ലാല്‍ ചിത്രം ഗ്രാന്റ്മാസ്റ്ററിലും പ്രിയാമണിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

തമിഴ് ചിത്രം പരുത്തിവീരനിലെ പ്രിയാമണിയുടെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ നേടിയതിനൊപ്പം നിരവധി അവാര്‍ഡുകളും വാരിക്കൂട്ടി. 2012 ല്‍ പുറത്തിറങ്ങിയ ചാരുലതയും പ്രിയാമണിയുടെ സിനിമാ കരിയറിലെ വേറിട്ട കഥാപാത്രമായിരുന്നു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :