രണ്ടാമത്തെ കുഞ്ഞ് പിറന്നു,ആണ്‍കുട്ടിയാണ്... സന്തോഷ വാര്‍ത്തയുമായി നടി ലക്ഷ്മിയുടെ ഭര്‍ത്താവ് അസര്‍

Lekshmi Pramod
Lekshmi Pramod
കെ ആര്‍ അനൂപ്| Last Modified വെള്ളി, 23 ഫെബ്രുവരി 2024 (10:41 IST)
സീരിയല്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് ലക്ഷ്മി. തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ വരവ് കുടുംബത്തെ സന്തോഷത്തിലാക്കി. ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ് ലക്ഷ്മി. താരത്തിന്റെ ഭര്‍ത്താവ് അസര്‍ മുഹമ്മദാണ് കുഞ്ഞ് പിറന്ന വിവരം അറിയിച്ചത്. ഇരുവര്‍ക്കും ആശംസകളുമായി നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ എത്തിയത്.

അതേസമയം ലക്ഷ്മി പങ്കുവെച്ച റീല്‍ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.ലേബര്‍ റൂമിലേക്ക് കയറുമ്പോള്‍ റീല്‍ വീഡിയോ എടുത്തില്ലെങ്കില്‍ എങ്ങനാ ശരിയാവുന്നേ, ഓ ഇനി ലേബര്‍ റൂമിലും ഡാന്‍സ് കളിച്ചോണ്ട് പോകുവോ എന്ന് എന്നോട് ചോദിച്ചവര്‍ക്കുള്ളതാണ് ഈ റീല്‍. ആ ഡൗട്ടങ്ങ് തീര്‍ന്നല്ലോ അല്ലേ എന്നെ ചോദിച്ചുകൊണ്ടാണ് വീഡിയോ പങ്കുവെച്ചത്. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി പറയാനും ലക്ഷ്മി മറന്നില്ല.ഭര്‍ത്താവ് അസറാണ് വീഡിയോ പകര്‍ത്തിയത്.

രണ്ടാമത്തെ കുഞ്ഞിന്റെ മുഖം കാണുവാനും അവന്റെ പേര് അറിയുവാനും ആരാധകര്‍ ആഗ്രഹിക്കുന്നു.കാന്തല്ലൂരില്‍ കുടുംബത്തോടൊപ്പം യാത്ര പോയപ്പോള്‍ എടുത്ത ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ടായിരുന്നു രണ്ടാമതും ഗര്‍ഭിണിയായ വിവരം ലക്ഷ്മി അറിയിച്ചത്.




രണ്ടാമത്തെ കുഞ്ഞ് പിറന്നു, ആണ്‍കുട്ടിയാണ്... സന്തോഷ വാര്‍ത്തയുമായി നടി ലക്ഷ്മിയുടെ ഭര്‍ത്താവ് അസര്‍





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :