മഞ്ഞുമ്മലുക്കാരുടെ ചങ്കൂറ്റത്തിന്റെ കഥ, ഒരു സൂപ്പര്‍ ഹീറോയുടെ പിറവിയോ? യൂട്യൂബില്‍ തരംഗമായി ട്രെയിലര്‍

Manjummel Boys Trailer
കെ ആര്‍ അനൂപ്| Last Modified വെള്ളി, 9 ഫെബ്രുവരി 2024 (09:08 IST)
Manjummel Boys Trailer
ജാന്‍ എ മന്‍ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന മഞ്ഞുമ്മല്‍ ബോയിസിന്റെ ട്രെയിലര്‍ ശ്രദ്ധ നേടുന്നു.സര്‍വൈവല്‍ ത്രില്ലര്‍ സിനിമയ്ക്കുള്ള സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. പറവ ഫിലിംസിന്റെ ബാനറില്‍ ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരിയില്‍ തിയറ്ററുകളിലെത്തും.

കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര തിരിക്കുന്നു. ഇവരുടെ കൂട്ടത്തിലെ ഒരാളായ ഗുണ കേവില്‍ അകപ്പെടുകയും അയാളെ രക്ഷപ്പെടുത്താനുള്ള സുഹൃത്തുക്കളുടെ ശ്രമവും ഒക്കെയാണ് സിനിമ പറയുന്നത് എന്നാണ് ട്രെയിലറില്‍ നിന്ന് മനസ്സിലാക്കാന്‍ ആവുന്നത്.
ഗണപതി, ലാല്‍ ജൂനിയര്‍, അഭിറാം രാധാകൃഷ്ണന്‍, അരുണ്‍ കുര്യന്‍, ഖാലിദ് റഹ്‌മാന്‍, ചന്തു സലിംകുമാര്‍, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷ്വാന്‍ ആന്റണി തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഛായാഗ്രാഹകനും സംവിധായകനുമായ ഷൈജു ഖാലിദ് ആണ് ക്യാമറയ്ക്ക് പിന്നില്‍.സുശിന്‍ ശ്യാം സംഗീതം ഒരുക്കുന്ന സിനിമയ്ക്ക് വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :