ഐറ്റം ഡാൻസ് കളിക്കുന്ന നടിയെന്ന് പരിഹസിക്കാൻ വരട്ടെ, ഭിന്നശേഷിക്കാരായ രണ്ട് കുട്ടികളെ ദത്തെടുത്ത ആളാണ് 23 കാരിയായ ശ്രീലീല!

നിഹാരിക കെ എസ്| Last Modified വ്യാഴം, 5 ഡിസം‌ബര്‍ 2024 (14:35 IST)
തന്റെ ഡാന്‍സ് കൊണ്ടും സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ടും ഒരുപാട് ആരാധകരെ നേടുന്ന താരമാണ് ശ്രീലീല. ‘പുഷ്പ 2’വിലെ കിസിക് എന്ന ഐറ്റം ഡാൻസിൽ ശ്രീലീലയാണ് പ്രത്യക്ഷപ്പെട്ടത്. ഗാനം ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ അഭിനയത്തിലെ തിളക്കത്തേക്കാള്‍ ഉപരിയായി നിരവധി കാരുണ്യപ്രവര്‍ത്തനങ്ങളിലൂടെയും ശ്രീലീല ജനഹൃദയങ്ങളിലുണ്ട്. രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് ശ്രീലീല.

23 വയസുകാരിയായ ശ്രീലീല ഭിന്നശേഷിക്കാരായ രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് എന്നത് പലര്‍ക്കും അറിയാത്ത കാര്യമാണ്. ബൈ ടു ലവ് എന്ന കന്നഡ സിനിമയില്‍ ചെറിയ പ്രായത്തില്‍ അമ്മയാകുന്ന പെണ്‍കുട്ടിയായി നടി അഭിനയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കുട്ടികളെ ദത്തെടുക്കാനുള്ള തീരുമാനം. ഒരിക്കല്‍ താരം ഒരു ഓര്‍ഫനേജ് സന്ദര്‍ശിച്ചിരുന്നു. അവിടെയുള്ള കുട്ടികളുടെ അവസ്ഥ കണ്ടപ്പോള്‍ താരത്തിന് വലിയ സങ്കടമായി.

ഇതോടെ രണ്ട് കുട്ടികളെ ദത്തെടുക്കാം എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. അങ്ങനെയാണ് ഭിന്നശേഷിക്കാരായ രണ്ട് കുട്ടികളുടെ അമ്മയായി ശ്രീലീല മാറുന്നത്. വെറും 21 വയസ് പ്രായമുള്ളപ്പോഴാണ് താരം ഈയൊരു ഒരു തീരുമാനം എടുത്തത്. 2022ല്‍ ആണ് ഭിന്നശേഷിക്കാരായ ഒരു ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ശ്രീലീല ദത്തെടുത്തത്. ഇന്ന് ഗുരു എന്ന ആണ്‍കുട്ടിയുടെയും ശോഭിത എന്ന പെണ്‍കുട്ടിയുടെയും അമ്മയാണ് 23കാരിയായ ശ്രീലീല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :