നിഹാരിക കെ എസ്|
Last Modified വ്യാഴം, 5 ഡിസംബര്‍ 2024 (11:45 IST)
അല്ലു അർജുൻ-സുകുമാർ കൂട്ടുകെട്ട് ഒന്നിച്ച പുഷ്പ 2 വിന് തിരിച്ചടി. അതിരാവിലെയുള്ള ഷോ ബെംഗളൂരു അർബൺ ഡിസ്ട്രിക്ട് ഡെപ്യൂട്ടി കമ്മിഷണർ റദ്ദാക്കി. പുലർച്ചെ മൂന്നിനും നാലിനും ഉള്ള ഷോകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തീയറ്റർ ഉടമകൾക്ക് റിലീസിന് മണിക്കൂറുകൾക്ക് മുൻപാണ് നോട്ടീസ് നൽകിയത്. ബെംഗളൂരുവിലെ 40 സിംഗിൾ സ്ക്രീനുകളിലെ പ്രദർശനം റദ്ദാക്കാനാണ് നിർദേശം.
1964-ലെ കർണാടക സിനിമാസ് ഭേദഗതി നിയമം അനുസരിച്ച്, ചലച്ചിത്രങ്ങളുടെ ആദ്യ പ്രദർശനം ഒരുകാരണവശാലും രാവിലെ 6.30ന് മുമ്പ് ആരംഭിക്കാൻ പാടില്ലാ എന്നാണ്. അവസാന ഷോ രാത്രി 10.30-ന് ശേഷം മാത്രമേ പ്രദർശിപ്പിക്കാനും പാടുള്ളൂ. നോട്ടീസിന് പിന്നാലെ ,പുഷ്പ 2-വിന്റെ അതിരാവിലെയുള്ള ഷോയ്ക്ക് ടിക്കറ്റെടുത്തവർക്ക് പണം തിരികെ നൽകുമെന്ന് തീയറ്റർ ഉടമകൾ അറിയിച്ചു.
വന്‍ വിജയമായി മാറിയ 'പുഷ്പ: ദി റൈസി'ന്റെ രണ്ടാം ഭാഗമാണ് 'പുഷ്പ: ദി റൂള്‍ (പുഷ്പ 2). മൂന്നു വര്‍ഷത്തിന്റെ ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുൻ ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രശ്‌മിക മന്ദാന ആണ് നായിക. ചിത്രത്തിന് കേരളത്തിൽ നല്ല അഭിപ്രായമല്ല ലഭിക്കുന്നത്.