നിഹാരിക കെ എസ്|
Last Modified വ്യാഴം, 5 ഡിസംബര്‍ 2024 (12:59 IST)
ഹൈദരാബാദ്: വിവാഹ ആഘോഷ തിരക്കിലാണ് അക്കിനേനി കുടുംബം. നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹം ഇന്നലെ രാത്രിയായിരുന്നു കഴിഞ്ഞത്. ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ വച്ച് ആയിരുന്നു വിവാഹം. അക്കിനേനി നാഗാർജുനയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്റ്റുഡിയോ. 2021-ൽ സാമന്ത റൂത്ത് പ്രഭുവുമായി വേർപിരിഞ്ഞതിന് ശേഷമുള്ള ചൈതന്യയുടെ രണ്ടാം വിവാഹമാണ് ഇത്.
ശോഭിതയ്‌ക്ക് ആശംസകൾ നേർന്ന് സഹോദരി സാമന്ത ധൂലിപാല. ഏറ്റവും സുന്ദരിയായ വിവാഹ പെൺകുട്ടിക്ക് ആശംസകൾ. ലവ് സിസ്റ്റർ എന്നാണ് ശോഭിതയുടേ സഹോദരി സാമന്ത ധുലിപാല കുറിച്ചത്', സാമന്തയുടെ പോസ്റ്റ് നിമിഷ നേരം കൊണ്ട് ആണ് ശ്രദ്ധേയമായത്.
രാത്രി എട്ട് മണിക്ക് തുടങ്ങിയ വിവാഹ ചടങ്ങുകള്‍, എട്ട് മണിക്കൂറുകളോളം നീണ്ടു നിന്നു. ചടങ്ങുകള്‍ക്ക് ശേഷം ഔദ്യോഗികമായി വിവാഹ ചിത്രങ്ങള്‍ ആദ്യം പുറത്തുവിട്ടത് നാഗ ചൈതന്യയുടെ അച്ഛനും നടനുമായ നാഗാര്‍ജുനയാണ്. വധൂവരന്മാർക്ക് ആശംസ നേർന്നുകൊണ്ടുള്ള പോസ്റ്റ് വൈറലായി. തീര്‍ത്തും പരമ്പരാഗത രീതിയില്‍ നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു. സ്വര്‍ണ നിറത്തിലുള്ള കാഞ്ചീവരം സില്‍ക് സാരിയാണ് ശോഭിത ധരിച്ചത്. ട്രഡീഷണല്‍ ആഭരണങ്ങളില്‍ ശോഭിതയെ അതിസുന്ദരിയായി കാണപ്പെടുന്നു. നീട്ടി വളര്‍ത്തിയ താടിയും മുടിയും വെട്ടാത്ത ഗെറ്റപ്പില്‍ തന്നെയാണ് നാഗ ചൈതന്യ.