ഇന്നു പത്രങ്ങളല്ല ഭാഷ നിര്‍ണയിക്കുന്നത്. വായനക്കാര്‍ക്കാവശ്യമായ ഭാഷ പത്രം ഉപയോഗിക്കുകയാണ്. മാധ്യമ ലോകം നേരിടുന്ന പ്രശ്നം അവരുടേതുമാത്രമല്ല. മൊത്തം സമൂഹത്തിന്റെതാണ്. ടൂത്ത് പേസ്റ്റ് പോലെ, വായനക്കാര്‍ക്കാവശ്യമായ വാര്‍ത്ത നല്‍കുന്ന നിലയിലേക്കാണ് കാര്യങ്ങളെത്തിയിരിക്കുന്നത്. യഥാര്‍ഥ വാര്‍ത്തയില്‍നിന്ന് തെറ്റിദ്ധരിപ്പിക്കപ്പെട്ട മറ്റൊരു വാര്‍ത്ത ജനിക്കുന്ന അപകടകരമായ നിലയിലേക്ക് കാര്യങ്ങളെത്തിയത് വാര്‍ത്തയുടെ വാണിജ്യവല്‍ക്കരിക്കപ്പെട്ട ഈ തലത്തില്‍ നിന്നാണ്.
എം മുകുന്ദന്‍
PRO
ഫിലിം മേക്കേഴ്സ് സ്റ്റോറി ടെല്ലേഴ്സ് ആയി മാറാന്‍ ശ്രമിച്ചതാണ് മലയാള സിനിമയുടെ പ്രശ്നം. ഫിലിം മേക്കിംഗും സ്റ്റോറി ടെല്ലിംഗും രണ്ടും രണ്ടാണ്. കഥ പറച്ചില്‍ മാത്രമാണ് സിനിമയുടെ ധര്‍മം എന്ന് തെറ്റിദ്ധരിക്കുന്നതു കൊണ്ടാണ് മലയാള സിനിമയിലെ പ്രമേയങ്ങള്‍ ഇത്രമാത്രം ദരിദ്രമായിരിക്കുന്നത്.
ശ്യാമപ്രസാദ്.
PRO
ഞാനാണ് പാര്‍ട്ടി. ഞാനില്ലാതെ പാര്‍ട്ടിയില്ല എന്ന് ഒരു മാര്‍കിസ്റ്റുകാരന്‍ ചിന്തിക്കുന്നത് മൌഢ്യമാണ്. മാര്‍ക്സിസം ലെനിനിസമാണ് പാര്‍ട്ടിയുടെ അടിസ്ഥാന തത്വം. സി പി എമ്മിലെ എല്ലാ വിഭാഗീയതയും അവസാനിച്ചിരിക്കുന്നു എന്ന് പറയാനാവില്ല. ഏതെങ്കിലും ഒരു നേതാവിന്‍റെ പേരില്‍ മാത്രം നടപടിയെടുത്തത് കൊണ്ട് വിഭാഗീയത അവസാനിക്കില്ല. എന്നാല്‍ പാര്‍ട്ടിയില്‍ അവശേഷിക്കുന്ന വിഭാഗീയത കൂടി ഇല്ലാതാക്കാന്‍ സഹായിക്കുന്ന തീരുമാനമാണ് ഇപ്പോള്‍ കേന്ദ്രകമ്മിറ്റിയില്‍ നിന്നും പിബിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്.
എം വി ഗോവിന്ദന്‍ മാസ്റ്റര്‍
PRO
തിവ്രവാദം സംബന്ധിച്ച കേസുകളില്‍ മദനിക്ക് പൊളിറ്റിക്കല്‍ പ്രൊട്ടക്ഷന്‍ ഉണ്ടെന്ന് ഒരു ആരോപണമുണ്ട്. സത്യാവസഥ എന്താണെന്ന് അറിയില്ല. എല്‍ ഡി എഫിനെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സഹായിച്ചതുകൊണ്ടാണ് അന്വേഷണം നടത്താതെന്നാണ് ആരോപണം. ഒരു പക്ഷെ ഈ ആരോപണം വെറുതെ ആകാം.
പി കെ കുഞ്ഞാലികുട്ടി.
PRO
ഇടതുപക്ഷത്തെ പിന്തുണച്ചു എന്ന ഒറ്റക്കാരണംകൊണ്ട് മാത്രം പ്രതിപക്ഷം പിണറായിയെയും ഇടതു പക്ഷത്തെയും ആഞ്ഞടിക്കാനുള്ള വടിയായി എന്നെ ഉപയോഗിച്ചു. പിണറായി തീവ്രവാദി ആണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. എന്നാല്‍ ഞാന്‍ ചിലര്‍ക്ക് തീവ്രവാദത്തിന്‍റെ പ്രതീകമാണ്. താടിയുണ്ട്. തൊപ്പിവെച്ചിട്ടുണ്ട്. പിന്നെ ഒമ്പതരവര്‍ഷം ജയിലില്‍ കിടന്നിട്ടുമുണ്ട്.
അബ്ദുള്‍ നാസര്‍ മദനി
PRO
പണ്ടൊരിക്കല്‍ വിമോചന സമരത്തില്‍ പങ്കാളിയായതില്‍ എന്നെപ്പോലെ പശ്ചാത്തപിക്കുന്ന അനേകരുണ്ട്.ഭരണഘടനയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കാത്തകാലത്താണ് ആ സമരത്തില്‍ പങ്കാളിയായത്. പാകതയില്ലായ്മയും പകുതി അജ്ഞതയുമാണ് എന്നെ ആ സമരത്തില്‍ പങ്കാളിയാക്കിയത്.
WEBDUNIA|
’ആഴ്ചമേള’ പംക്തിയില്‍ കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ എം മുകുന്ദന്‍, സംവിധായകന്‍ ശ്യാമപ്രസാദ്, സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ഗോവിന്ദന്‍ മാസ്റ്റര്‍, മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി, പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി, ജസ്റ്റിസ് കെ ടി തോമസ് എന്നിവര്‍ പങ്കെടുക്കുന്നു.