ഇടുക്കി|
M. RAJU|
Last Modified വ്യാഴം, 28 ഓഗസ്റ്റ് 2008 (12:03 IST)
അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയ ഇടുക്കി പൈനാവ് എന്‍ജിനീയറിംഗ് കോളജ് മൂന്നാം സെമസ്‌റ്റര്‍ വിദ്യാര്‍ത്ഥി ശ്യാമപ്രസാദിനെ കണ്ടെത്തി.
സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് ശ്യാമപ്രസാദിനെ അജ്‌ഞാതര്‍ തട്ടിക്കൊണ്ടുപോയത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സൈബര്‍ സെല്ലിന്‍റെ സഹായത്താല്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു.
കട്ടപ്പനയില്‍ ഒരു ബസില്‍ യാത്രചെയ്യവെയാണ് ശ്യാമപ്രസാദിനെ പൊലീസിന് ലഭിച്ചത്. എഴുത്തുകാരനും അധ്യാപകനുമായ എന്‍.എം പിയേഴ്‌സന്‍റെ മകനാണ് ശ്യാമപ്രസാദ്. തട്ടിക്കൊണ്ടുപോയവര്‍ 30 ലക്ഷം രൂപ മോചനദ്രവ്യമായി പിയേഴ്സനോട് ആവശ്യപ്പെട്ടിരുന്നു.
പിയേഴ്സന്‍റെ മൊബൈല്‍ ഫോണിലേക്ക് വന്ന ഈ സന്ദേശത്തെ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പിന്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശ്യാമപ്രസാദിനെ കണ്ടെത്തിയത്. ശ്യാമപ്രസാദ് ഇപ്പോള്‍ ഇടുക്കി പൊലീസ് സ്റ്റേഷനിലാണ്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.