ശ്യാമപ്രസാദിന്‍റെ ‘ഋതു’

ശ്യാം
PROPRO
നഗരഹൃദയങ്ങളില്‍ ആടിയുലയുന്ന കുടുംബ ബന്ധങ്ങളുടെ കഥയായ 'ഒരേ കടലിന്‌' ശേഷം നഗരയുവതയുടെ ഹൃദയത്തിലേക്കാണ്‌ ശ്യാമപ്രസാദ്‌ ക്യാമറ തിരിക്കുന്നത്‌.

കുടുംബസദാചാരത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം പുതിയൊരു ചര്‍ച്ചക്ക്‌ വഴിതുറന്ന 'ഒരേകടലി'ന്‌ ശേഷം കുറേ കൂടി ഗൗരവമായ വിഷയവുമായാണ്‌ ശ്യാമപ്രസാദ്‌ എത്തുന്നത്‌. നഗരങ്ങളിലെ യുവാക്കളുടെ ജീവിതാണ്‌ പുതിയ സിനിമയുടെ പ്രമേയം എന്നറിയുന്നു.

'ഋതു' എന്നാണ്‌ സിനിമക്ക്‌ പേര്‌ നിശ്ചയിച്ചിരിക്കുന്നത്‌. ശ്രദ്ധേയനായ യുവനടന്‍ പൃഥ്വിരാജ്‌ ആയിരിക്കും നായകന്‍. തിരക്കഥ അടക്കമുള്ള മറ്റ്‌ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

നഗരജീവികളായ മൂന്ന്‌ ചെറുപ്പക്കാരുടെ ജീവിതമായിരിക്കും സിനിമയുടെ പ്രമേയം എന്നറിയുന്നു. പൃഥ്വിരാജുമൊത്തുള്ള ശ്യാമിന്‍റെ രണ്ടാമത്തെ ചിത്രമായിരിക്കും ‘ഋതു’.

അമേരിക്കന്‍ നാടകകൃത്ത്‌ ടെന്നീസ്‌ വില്യംസിന്‍റെ ‘ഗ്ലാസ്‌ മെനേജറീസ്‌‘ എന്ന നാടകത്തിന്‍റെ ചലച്ചിത്രരൂപമായ ‘അകലെ’യില്‍ പൃഥ്വിരാജ്‌ ആയിരുന്നു നായകന്‍.

WEBDUNIA|
‘ഒരേ കടലി’ന്‍റെ തിരക്കഥയുടെ അവകാശവാദവുമായി ഒന്നിലധികം എഴുത്തുകാര്‍ രംഗത്ത്‌ എത്തിയത്‌ വിവാദമായിരുന്നു. അതിനെ തുടര്‍ന്ന പുതിയ സിനിമയുടെ വിവരങ്ങള്‍ ശ്യാം കരുതലോടെയാണ്‌ പുറത്തുവിടുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :