കലാമിന് ഇന്ന് 77

WEBDUNIA|


58ല്‍ പ്രതിരോധ ഗവേഷണവികസന ഏജന്‍സിയില്‍ ചേര്‍ന്ന കലാം പിന്നീട് ഐ.എസ്.ആര്‍.ഒയിലേയ്ക്ക് മാറുകയായിരുന്നു. തുമ്പയില്‍ റോക്കറ്റ് എഞ്ചിനീയറിങ് ഡിവിഷന്‍റെ മേധാവി എന്ന നിലയില്‍ റോക്കറ്റ് വിക്ഷേപണ ഗവേഷണങ്ങളില്‍ ഡോ. വിക്രംസാരാഭായിയോടൊപ്പം പ്രവര്‍ത്തിച്ചു.

2005 ഓടെ ഇന്ത്യയുടെ പ്രതിരോധനിരയില്‍ ലൈറ്റ് കോമ്പാറ്റ് എയര്‍ക്രാഫ്റ്റ് (എല്‍.സി.എ) അര്‍ജുന്‍ മെഷിന്‍ ബാറ്റില്‍ടാങ്ക് (എം.ബി.ടി) എന്നിവ സ്ഥാനം പിടിക്കുമെന്നാണ് ഡിഫന്‍സ് റിസര്‍ച്ച് ഡവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ) മേധാവി എന്ന നിലയില്‍ ഡോ.കലാം വിഭാവനം ചെയ്തിരുന്നത്.

കരുത്ത് കരുത്തിനെ തിരിച്ചെടുക്കും എന്നതായിരുന്നു പ്രതിരോധ രംഗത്ത് മിസൈലുകള്‍ സ്ഥാനം പിടിക്കുന്നതിനെ ശക്തിയായി എന്നും അനുകൂലിച്ച ഡോ. കലാമിന്‍റെ സിദ്ധാന്തം.

ജോലി തുടങ്ങി ഏഴു വര്‍ഷം കൊണ്ട് ത്രിശൂല്‍, ആകാശ്, ഭൂതല-ആകാശ മിസൈലുകളും ടാങ്ക്വേധ നാഗ് മിസൈലും പൃഥ്വിയും യാഥാര്‍ത്ഥ്യമായതിന്‍റെ പിന്നിലെ രഹസ്യവും മറ്റൊന്നല്ല. ഈ കാലയളവില്‍തന്നെ ഭൂഖണ്ഡാന്തര മിസൈല്‍ ആയ അഗ്നിയുടെ പരീക്ഷണ രംഗത്തും ഇന്ത്യയ്ക്ക് വന്‍ നേട്ടം കൈവരിച്ചു.

തിരുച്ചിയിലെ സെന്‍റ് ജോസഫ്സ് കോളജില്‍ നിന്ന് ബിരുദം നേടിയ ഈ ശാസ്ത്രജ്ഞന് കൂടുതലായുള്ള യോഗ്യത മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് എയ്റോ എഞ്ചിനീയറിങില്‍ ഉളള ഡിപ്ളോമ മാത്രമാണ്.

വിദേശയാത്ര പോലും എന്നും ഒഴിവാക്കാന്‍ ശ്രമിച്ച ഡോ. കലാമിന് വിദേശ അനുഭവം എന്നത് നാസയിലെ നാല് മാസത്തെ പരിശീലനം മാത്രം. എന്നും ശാസ്ത്രത്തെ മാത്രം പ്രണയിച്ച ഈ ശാസ്ത്രജ്ഞന് 97ല്‍ രാഷ്ട്രം പരമോന്നത ബഹുമതിയായ ഭാരതരത്നം നല്കി ആദരിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :