കലാമിന് ഇന്ന് 77

WEBDUNIA|
തമിഴ്നാട്ടിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച അബ്ദുള്‍ കലാം ഭാരതത്തിന്‍റെ പ്രതിരോധ ശാസ്ത്രരംഗത്തെ മികച്ച പ്രതിഭാശാലിയായ ശാസ്ത്രജ്ഞനായിത്തീര്‍ന്നു. ഭാരതരത്നം, പത്മഭൂഷണ്‍, ആര്യഭട്ട അവാര്‍ഡ് തുടങ്ങി വളരെയേറെ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.

ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞനായി ഔദ്യോഗിക ജീവിതമാരംഭിച്ച കലാം ഇന്ത്യന്‍ മിസൈലിന്‍റെ പിതാവ് എന്നാണ് അറിയപ്പെടുന്നത്. ബഹിരാകാശ ഗവേഷണ ഭൂപടത്തില്‍ ഇന്ത്യയുടെ പേരിന് സ്വര്‍ണത്തിളക്കം പകര്‍ന്ന ശാസ്ത്രബുദ്ധിയാണ് ഡോ. അബ്ദുള്‍കലാമിന്‍റേത്.

ഇന്ത്യന്‍ മിസൈല്‍ സാങ്കേതിക വിദ്യയുടെ തലതൊട്ടപ്പനായ ഈ മനുഷ്യന് മിസൈലുകളെക്കുറിച്ചുള്ള സ്വപ്നം എന്നും ഹരമായിരുന്നു.

ന്ന ഡോ. കലാമിന്‍റെ അടുത്ത സ്വപ്നം ബൂമാറാംഗ് മിസൈലുകളെക്കുറിച്ചുള്ളതാണ്. അയച്ചു കഴിഞ്ഞാല്‍ തിരിച്ചുവരികയും വീണ്ടും ഉപയോഗിക്കാന്‍ കഴിയുകയും ചെയ്യുന്ന മിസൈല്‍ പദ്ധതിയാണിത്. സമീപഭാവിയില്‍ ഇത്തരം മിസൈലുകള്‍ ഇന്ത്യ യാഥാര്‍ത്ഥ്യാക്കുമെന്നു തന്നെയാണ് കലാമിന്‍റെ ഉറച്ച വിശ്വാസം.

1979 ഓഗസ്റ്റ് 10 നാണ് 40 കിലോ ഭാരമുള്ള രോഹിണി ഉപഗ്രഹവുമായി എസ്.എല്‍.വി - 3 കുതിച്ചുയര്‍ന്നത്. രോഹിണിയുമായി എസ്.എല്‍.വി.-3 കുതിച്ചുയര്‍ന്നപ്പോള്‍ ലോക സ്പേസ് ക്ളബില്‍ ഇന്ത്യയ്ക്കും സ്ഥാനം നേടിക്കൊടുക്കുകയായിരുന്നു. അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഡോ.കലാമും സഹപ്രവര്‍ത്തകരും.

70കളില്‍ ആരംഭിച്ച ഉപഗ്രഹവിക്ഷേപണ വാഹനപദ്ധതിയുടെ ഡയറക്ടറായിരുന്നു കലാം. ഒന്‍പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ തന്‍റെ ചരിത്രദൗത്യത്തിന് രോഹിണി ഉപഗ്രഹത്തിലൂടെ ഡോ. കലാം തുടക്കമിട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :