ലോക ഓസോണ്‍ ദിനം: ഭൂമിയെ സംരക്ഷിക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത്...

സുബിന്‍ ജോഷി| Last Modified തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2020 (13:08 IST)
സെപ്റ്റംബര്‍ 16 ലോക ഓസോണ്‍ ദിനമാണ്. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ളി 1988ലാണ് ഈ ദിവസം ഓസോണ്‍ പാളി സംരക്ഷണ ദിനമായി പ്രഖ്യാപിച്ചത്.

ഓസോണ്‍ പാളി സംരക്ഷിക്കുന്നതിനായി 1987 സെപ്തംമ്പര്‍ 16നാണ് മോണ്‍ട്രിയയില്‍ ഉടമ്പടി ഒപ്പുവച്ചത്. ഓസോണ്‍ പാളിയില്‍ സുഷിരങ്ങള്‍ ഉണ്ടാക്കുന്ന രാസവസ്തുക്കളുടെ ഉല്‍പാദനവും ഉപയോഗവും കുറയ്കുകയായിരുന്നു ഉടമ്പടിയുടെ ഉദ്ദേശം. ഇതിനെത്തുടര്‍ന്ന് ഈ ദിവസം ഓസോണ്‍ ദിനമായി ആചരിച്ചുവരികയാണ് .

എന്താണ് ഓസോണ്‍? മൂന്നു ആറ്റം ഓക്സിജന്‍ - ഒ3- യാണ് ഓസോന്‍. അന്തരീക്ഷത്തിന്‍റെ മുകള്‍ത്തട്ടില്‍ ഓസോണ്‍ ഒരു സംരക്ഷണ വലയം തീര്‍ത്തിട്ടുണ്ട്. അതുകൊണ്ടാണ് സൂര്യനില്‍ നിന്നുള്ള വിനാശകരമായ പല രശ്മികളും നേരിട്ട് ഭൂമിയില്‍ എത്താത്തത്.

അന്തരീക്ഷത്തിലെ ഓസോണ്‍ വാതകം ധാരാളം കേന്ദ്രീകരിച്ചിരിക്കുന്നത് ഭൂപ്രതലത്തില്‍ നിന്ന് ഏകദേശം 50 കിലോമീറ്റര്‍ ഉയരെയുള്ള സ്ട്രാറ്റോസ്ഫിയര്‍ എന്ന മേഖലയിലാണ്. സൂര്യ രശ്മിയിലെ ദോഷകാരികളായ അള്‍ട്രാ വയലറ്റ് കിരണങ്ങളെ അന്തരീക്ഷത്തിലേക്ക് കടത്തിവിടാതെ തടഞ്ഞുനിര്‍ത്തുന്ന ഒരു ഭൂവസ്ത്രമായി ഓസോണ്‍ പാളികളെ വിശേഷിപ്പിക്കാം.

ആഗോള തപനം മൂലം ഊഷ്മാവ് ക്രമാതീതമായി വര്‍ദ്ധിക്കുകയും അന്തരീക്ഷ ബാഷ്പം ഏറുകയും ചെയ്യുമ്പോള്‍ അത് അന്തരീക്ഷ മേല്‍പാളിയിലെ (സ്ട്രാറ്റോസ്ഫിയര്‍) ഓസോണിനെ അപകടത്തിലാക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :