എന്നാല്‍ കൈ പിടിച്ച് കസേരയിലിരുത്താനും മുണ്ടുടുപ്പിക്കാനും സഹായിക്കുന്ന സഖാവിനെ സംശയിച്ചുകൊണ്ട് സംസ്ഥാനം ഭരിക്കേണ്ടി വരുന്ന നേതാവിന്‍റെ ധര്‍മ്മ സങ്കടവും കാണേണ്ടതില്ലേ.
ഋഷിരാജ് സിങ്ങ് സംഭവത്തില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണനെ മറികടന്നതിന് സമാനമായി മുഖ്യന്‍ ചുവടുപയറ്റേണ്ടി വന്നു അറിയാതെ ഒപ്പിട്ടു പോയ ഫയല്‍ തിരിച്ചു പിടിക്കാന്‍.
വിവാദ ഉത്തരവ് പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണനോട് ആവശ്യപ്പെടുകയായിരുന്നു. പുലികേശിക്ക് വേണ്ടി രംഗത്ത് എത്തിയ ആഭ്യന്തര വകുപ്പിന് തന്നെ ഉത്തരവ് പിന്‍വലിക്കേണ്ടി വന്നു.
സി പി എം സംസ്ഥാന സമ്മേളന അവലോകന രേഖയില്‍ ഋഷിരാജ് സിങ്ങ് സംഭവത്തില്‍ പാര്‍ട്ടി വി എസിനെ കുറ്റപ്പെടുത്തിയിരുന്നു. പാര്‍ട്ടിയുടെ നോട്ടത്തില്‍ അതിനേക്കാള്‍ വലിയ കുറ്റമാണ് അഴിമതിക്കാരനെ ക്രൈംബ്രാഞ്ചില്‍ നിന്ന് ഒഴിവാക്കി നിര്‍ത്താന്‍ മുഖ്യന്‍ ഇപ്പോള്‍ ചെയ്‌തിരിക്കുന്നത്.
കഴിഞ്ഞ ആഴ്‌ച ചേര്‍ന്ന അഞ്ചംഗ പാര്‍ട്ടി-ഭരണ ഏകോപന സമിതി യോഗത്തിലാണ് പുലികേശിയെ ക്രൈംബ്രാഞ്ചിലേക്ക് കൊണ്ടുവരാന്‍ തീരുമാനമായത്. ഈ തീരുമാനമാണ് വി എസ് ലംഘിച്ചിരിക്കുന്നത്.