മറ്റൊരാളുമായി ബന്ധമെന്ന് സംശയം ലിവിങ് ടുഗെതർ പങ്കാളിയ്ക്കുമേൽ തിളച്ചവള്ള്ലം ഒഴിച്ച് അൻപതുകാരൻ

വെബ്‌ദുനിയ ലേഖകൻ| Last Modified ഞായര്‍, 2 ഫെബ്രുവരി 2020 (18:35 IST)
നാഗ്പൂര്‍: ലിവിങ് ടുഗതർ പങ്കാളിക്ക് മറ്റ് ബന്ധങ്ങളുണ്ടെന്ന സംശയത്തെ തുടർന്ന് മുപ്പതുകാരിയുടെ മേല്‍ തിളച്ചവെള്ളം ഒഴിച്ച്‌ അന്‍പതുകാരന്‍. മഹാരാഷ്ട്രയിലെ നാഗ്പൂരാണ് സംഭവം ഉണ്ടായത്. നിർമ്മാണ കമ്പനി തൊഴിലാളിയായ സൂരജ് പ്രഭുദയാൽ ആണ് മുപ്പതികാരിയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ചത്.

സൂരജ് പ്രഭുദയാലും നരസിങ്പൂര്‍ സ്വദേശിയായ യുവതിയും. മഹാരാഷ്ട്രയിലെ മങ്കപൂരില്‍
ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ യുവതിക്ക് മറ്റ് ബന്ധങ്ങളുണ്ടെന്ന് സൂരജ് പ്രഭുദയാലിന് സംശയം ഉണ്ടായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ഇരുവരും തമ്മില്‍ ഇതേചൊല്ലി വാക്കേറ്റമുണ്ടായിരുന്നു.

വാക്കേറ്റത്തിന് പിന്നാലെ ഇയാൾ തിളച്ച വെള്ളം യുവതിയുടെ ശരീരത്തില്‍ ഒഴിക്കുകയായിരുനു. യുവതി അശുപത്രിയിൽ ചികിത്സയിലാണ്. ഇവർക്ക് സാരമായ പൊള്ളൽ ഏറ്റിട്ടില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഒളിവില്‍ പോയ സൂരജ് പ്രഭുദയാലിനെ കണ്ടെത്താനായില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :