സഹപപ്രവര്‍ത്തകയുടെ പീഡന പരാതി; മേജര്‍ ജനറലിനെ ജോലിയില്‍ നിന്നും പുറത്താക്കി

  major general , assam rifles , dismissed , പൊലീസ് , പീഡനം , അസം റൈഫിള്‍‌സ് , മേജര്‍ ജനറല്‍
ന്യൂഡല്‍ഹി| Last Modified വെള്ളി, 16 ഓഗസ്റ്റ് 2019 (19:14 IST)
സഹപപ്രവര്‍ത്തകയുടെ ലൈംഗിക പീഡന പരാതിയില്‍ അസം റൈഫിള്‍സിലെ മേജര്‍ ജനറലിനെ ജോലിയില്‍ നിന്നും പുറത്താക്കി. മേജര്‍ ജനറല്‍ ആര്‍എസ് ജസ്വാളിനെതിരെ ആണ് നടപടിയുണ്ടായത്.

2016 ല്‍ ചണ്ഡിഗഢില്‍ സൈന്യത്തിന്റെ വെസ്‌റ്റേര്‍ണ്‍ കമാന്‍ഡില്‍ ജോലി ചെയ്യുമ്പോഴാണ് ജസ്വാളിനെതിരായ പരാതിയുണ്ടായത്. ക്യാപ്റ്റന്‍ റാങ്കിലുള്ള വനിത ഓഫീസറാണ് മേജര്‍ ജനറലിനെതിരെ പരാതി നല്‍കിയത്.

ആരോപണങ്ങള്‍ ജസ്വാള്‍ നിഷേധിച്ചെങ്കിലും കോര്‍ട്ട് മാര്‍ഷല്‍ നടപടിയില്‍ മേജര്‍ ജനറലിനെതിരായിരുന്നു തെളിവുകള്‍. ഇയാള്‍ക്കെതിരായ റിപ്പോര്‍ട്ട് കഴിഞ്ഞ ജൂലൈയില്‍
കരസന തലവന്‍ ജനറല്‍ ബിപിന്‍ റാവത്തിന് ലഭിക്കുകയും അദ്ദേഹം ഒപ്പ് വെക്കുകയും ചെയ്‌തു.

ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതിന് പിന്നാലെ ജസ്വാളിന് പെന്‍ഷന്‍ നല്‍കേണ്ടതില്ലെന്നും സൈന്യവുമായി ബന്ധപ്പെട്ട ഒരു ആനുകൂല്യങ്ങളും നല്‍കേണ്ടതില്ലെന്നും തീരുമാനമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :