വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കേസെടുത്തതോടെ യുവാവ് ഒളിവില്‍

   police , minor girl , പൊലീസ് , വിവാഹം , പീഡനം , പെണ്‍കുട്ടി
മൂന്നാര്‍| Last Modified ബുധന്‍, 21 ഓഗസ്റ്റ് 2019 (19:11 IST)
വിവാഹവാഗ്ദാനം നല്‍കി പതിനേഴുകാരിയായ വിദ്യാര്‍ഥിനിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ച യുവാവിനെതിരെ കേസെടുത്തു. മൂന്നാര്‍ കണ്ണന്‍ദേവന്‍ കമ്പനി ലക്ഷ്മി എസ്‌റ്റേറ്റില്‍ പി അനീഷി(22)നെതിരേയാണ് പോക്‍സോ നിയമപ്രകാരം കേസെടുത്തത്. ഇയാള്‍ ഒളിവിലാണ്.

ഹോസ്‌റ്റലില്‍ താമസിച്ച് പഠിക്കുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം കാണാതായതോടെ ആണ് വിവരം പുറത്തറിഞ്ഞത്. അന്വേഷണത്തിനൊടുവില്‍ പൊലീസ് വിദ്യാര്‍ഥിനിയെ പൊലീസ് കണ്ടെത്തി.

പാലക്കാട് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ അനീഷ് വാഗ്ദാനം നല്‍കി പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി മൊഴി നല്‍കി. മൂന്നാറിലെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചായിരുന്നു പീഡിപ്പിച്ചത്. കുറച്ചുനാളായി അനീഷ് ഫോണ്‍ എടുത്തിരുന്നില്ല. ഇതിന്റെ വിഷമത്തിലാണ് ഹോസ്‌റ്റല്‍ വിട്ട് പോയതെന്നും കുട്ടി മൊഴി നല്‍കി.

നടപടി ക്രമങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിയെ പൊലീസ് ചൈല്‍ഡ് ലൈന് കൈമാറി. പാലക്കാട് പൊലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസ് മൂന്നാര്‍ പൊലീസിനു കൈമാറി. പ്രതിയായ യുവാവിനായി പൊലീസ് തിരച്ചിലാരംഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :