വിരമിക്കാനൊരുങ്ങി യുവരാജ്; ബിസിസിഐ കനിഞ്ഞാല്‍ യുവി ഇനി പറക്കും!

  yuvraj singh , team india , cricket , BCCI , യുവരാജ് സിംഗ് , ധോണി , ഐപി എല്‍ , ഇന്ത്യ
ന്യൂഡൽഹി| Last Modified തിങ്കള്‍, 20 മെയ് 2019 (14:08 IST)
ഇന്ത്യയുടെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായി മാറിയ യുവരാജ് സിംഗ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കാനൊരുങ്ങുന്നു. ഇന്ത്യന്‍ ടീമില്‍ ഇനി സ്ഥാനം ലഭിക്കാൻ സാധ്യതയില്ലെന്ന തിരിച്ചറിവിലാണു യുവിയുടെ മനംമാറ്റം.

ജിടി20 (കാനഡ), യൂറോ ടി20 (അയർലൻഡ്, ഹോളണ്ട്) എന്നിവിടങ്ങളിൽ നിന്നു യുവരാജിന് ക്ഷണമുണ്ട്. ഈ സാഹചര്യത്തിലാണ് താരം പുതിയ തീരുമാനം സ്വീകരിച്ചത്. ഇതിനായി ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ (ബിസിസിഐ )അനുമതിക്കായി കാക്കുകയാണ്. അനുമതി ലഭിച്ചാല്‍ വിദേശ ലീഗുകളിലേക്ക് താരം പറക്കുമെന്ന് വ്യക്തമാണ്.

ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി ഐപിഎല്ലില്‍ പാഡണിഞ്ഞ യുവിക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചില്ല. അതാണ് വിരമിക്കല്‍ തീരുമാനത്തിലേക്ക് എത്തിയത്. മഹേന്ദ്ര സിംഗ് ധോണിക്കു കീഴിൽ 2007ൽ ട്വന്റി20 ലോകകപ്പും 2011ൽ ഏകദിന ലോകകപ്പും നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നെടുന്തൂണായിരുന്നു യുവരാജ്.

രാജ്യാന്തര ക്രിക്കറ്റിൽ ഇതുവരെ 40 ടെസ്റ്റുകളും 304 ഏകദിനങ്ങളും 58 ട്വന്റി20 മൽസരങ്ങളും കളിച്ചിട്ടുണ്ട്. 33.93 റൺ ശരാശരിയിൽ 1900 റൺസാണ് ടെസ്റ്റിലെ സമ്പാദ്യം. മൂന്നു സെഞ്ചുറിയും 11 അർധസെഞ്ചുറിയും സഹിതമാണിത്.

ഏകദിനത്തിൽ 36.55 റണ്‍സ് ശരാശരിയിൽ 8701 റൺസും (14 സെഞ്ചുറി, 52 അർധസെഞ്ചുറി) നേടി. ട്വന്റി-20യില്‍ 28.02 റൺസ് ശരാശരിയിൽ 1177 റൺസാണ് സമ്പാദ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :