ശ്രേയസിന്റെ തുറന്ന് പറച്ചിലിൽ അത്ഭുതമില്ല, കൊൽക്കത്തയിൽ ക്യാപ്‌റ്റന് റോളില്ലെന്ന് പണ്ടേ അറിയാം: അജയ് ജഡേജ

അഭിറാം മനോഹർ| Last Modified ബുധന്‍, 11 മെയ് 2022 (16:28 IST)
ടീം സെലക്ഷനിൽ സിഇഒ ആയ വെങ്കി മൈസൂർ ഇടപെടാറുണ്ടെന്ന നായക ശ്രേയസ് അയ്യരുടെ വിവാദപരാമർശത്തിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം അജയ് ജഡേജ. ശ്രേയസിന്റെ പരാമർശത്തിൽ ഒട്ടും ആശ്ചര്യം തോന്നുന്നില്ലെന്നാണ് ജഡേജ അഭിപ്രായപ്പെട്ടത്.

സിഇഒ ടീം സെലക്ഷനിൽ ഇടപെടേണ്ടതില്ലെന്നാണ് ചിലർ പറയുന്നത്. ചിലർ പറയും കോച്ചിനെ ടീം സെലക്ഷനിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന്. ക്യാപ്‌റ്റനല്ല സിഇഒയാണ് ഈ ടീമിനെ മുൻപോട്ട് കൊണ്ടുപോകുന്നതെന്ന് നമുക്ക് ഇപ്പോൾ മനസിലാക്കാം. ടീം സെലക്ഷനിൽ നായകന് യാതൊരു പങ്കുമില്ലെന്ന് കൊൽക്കത്തയുടെ കളികൾ കാണുമ്പോൾ തന്നെ നമ്മൾക്ക് മനസിലാകുമല്ലോ എന്നും ജഡേജ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :