പന്തെറിയാൻ ഏറ്റവും പ്രയാസപ്പെട്ടത് ആ ബാറ്റ്സ്മാനെതിരെ: വെളിപ്പെടുത്തലുമായി വഹാബ് റിയാസ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 25 മെയ് 2021 (20:34 IST)
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറെകാലം പാകിസ്ഥാൻ ബൗളിങിന്റെ കുന്തമുനയായി തിളങ്ങിനിന്ന താരമാണ് വഹാബ് റിയാസ്. സ്വിങും പേസും കൊണ്ട് എതിരാളികളെ വിറപ്പിച്ചിരുന്ന വഹാബ് റിയാസ് കരിയറിൽ തന്നെ ഏറ്റവും പ്രയാസപ്പെടുത്തിയ ബാറ്റ്സ്മാൻ ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ.

കഴിഞ്ഞ ദിവസം പാകിസ്ഥാൻ ക്രിക്കറ്റ് സംഘടിപ്പിച്ച ചോദ്യോത്തര പരിപാടിക്കിടെയാണ് കരിയറിൽ ഏറ്റവും ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാൻ ആരെന്ന ചോദ്യം റിയാസിന് നേരിടേണ്ടി വന്നത്. ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം എ‌ബി ഡിവില്ലിയേഴ്‌സാണ് ആ താരം എന്നായിരുന്നു റിയാസിന്റെ മറുപടി. വസീം അക്രമാണ് ക്രിക്കറ്റിലെ തന്റെ റോൾ മോഡെലെന്നും വഹാബ് റിയാസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :