VVS Laxman will act as the interim head coach for the Asia Cup: ഏഷ്യാ കപ്പില്‍ തന്ത്രങ്ങള്‍ മെനയാന്‍ ദ്രാവിഡ് ഇല്ല, വന്‍ തിരിച്ചടി; പകരം വി.വി.എസ്.ലക്ഷ്മണ്‍

ഏഷ്യാ കപ്പിനായി യുഎഇയിലേക്ക് പുറപ്പെടുന്നതിനു മുന്‍പാണ് ദ്രാവിഡിന് കോവിഡ് സ്ഥിരീകരിച്ചത്

രേണുക വേണു| Last Modified വ്യാഴം, 25 ഓഗസ്റ്റ് 2022 (16:44 IST)

ഏഷ്യാ കപ്പില്‍ ആദ്യ ഏതാനും മത്സരങ്ങളില്‍ ഇന്ത്യയെ പരിശീലിപ്പിക്കുക വി.വി.എസ്.ലക്ഷ്മണ്‍. മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പകരക്കാരനായി ലക്ഷ്മണിന് ചുമതല നല്‍കിയത്. ഇടക്കാല മുഖ്യ പരിശീലകനായാണ് ലക്ഷ്മണ്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നിരിക്കുന്നത്.

ഏഷ്യാ കപ്പിനായി യുഎഇയിലേക്ക് പുറപ്പെടുന്നതിനു മുന്‍പാണ് ദ്രാവിഡിന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് നെഗറ്റീവായതിനു ശേഷം ദ്രാവിഡ് യുഎഇയിലേക്ക് പോകും. അതുവരെ ലക്ഷ്മണ്‍ ആയിരിക്കും ഇന്ത്യയെ പരിശീലിപ്പിക്കുക.

ഓഗസ്റ്റ് 27 ശനിയാഴ്ചയാണ് ഏഷ്യാ കപ്പിന് തുടക്കമാകുക. ഓഗസ്റ്റ് 28 ന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :