അവർ തന്നെയാണ് താരങ്ങൾ, മുഴുവൻ ആഭിനന്ദനങ്ങളും അവർക്കുള്ളതാണ്: യുവതാരങ്ങളുടെ മികച്ച പ്രകടനത്തിൽ ദ്രാവിഡ്

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 25 ജനുവരി 2021 (12:49 IST)
ഓസ്ട്രേലിയയിൽ ഇന്ത്യയുടെ മുതിർന്ന താരങ്ങൾ പരിക്കേറ്റ് പുറത്തായപ്പോൾ ടീം ഇന്ത്യയെ താങ്ങി നിർത്തിയത് ഇന്ത്യയുടെ പുതുനിരയാണ്. അന്താരാഷ്ട്ര മത്സരങ്ങളിൽ വലിയ പ്രവർത്തി പരിചയം അവകാശപ്പെടാനില്ലാത്ത താരങ്ങളായിരുന്നു മിക്കവരും. പക്ഷേ ലോക ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിയ്ക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഈ വിജയത്തിന്റെ അവകാശി യുവതാരങ്ങളെ പരിശീലിപ്പിച്ച രാഹുൽ ദ്രാവിഡാണെന്ന് അഭിപ്രായം ഉയരുകയും ചെയ്തു.

ദ്രാവിഡ് അണ്ടര്‍ 19 ടീമിന്റെ പരിശീലകനായിരുന്നപ്പോള്‍ ടീമില്‍ കളിച്ചവരാണ് ശുഭ്മാന്‍ ഗില്ലും വാഷിംഗ്ടണ്‍ സുന്ദറും റിഷഭ് പന്തുമെല്ലാം. ദ്രാവിഡ് പരിശീലിപ്പിച്ച എ ടിമീലെ ഷര്‍ദ്ദുല്‍ ഠാക്കൂറും മുഹമ്മദ് സിറാജും എല്ലാം ഇന്ത്യയുടെ കരുത്തായി മാറുകയായിരുന്നു. എന്നാൽ ഓസ്ട്രേലിയൻ പര്യടനത്തിലെ യുവതാരങ്ങളുടെ പ്രകടനത്തിന്റെ ക്രഡിറ്റ് അവർക്ക് തന്നെ അവകാശപ്പെട്ടതാണ് എന്ന് പറയുകയാണ് ഇന്ത്യയുടെ മുൻ ഇതിഹാസ താരം രാഹുൽ ദ്രാവിഡ്. വിജയത്തിന്റെ ക്രഡിറ്റ് കുട്ടികൾക്കാണെന്ന് ദ്രാവിഡ് ഏറെ വാത്സല്യത്തോടെ പറയുന്നു. 'എനിക്കല്ല, ആ വിജയത്തിന്റെ ക്രെഡിറ്റ് മികച്ച രീതിയില്‍ കളിച്ച കുട്ടികൾക്ക് തന്നെയാണ്, അഭിനന്ദിക്കേണ്ടത് അവരേയാണ്. എല്ലാ അഭിനന്ദനങ്ങളും അവര്‍ക്കുള്ളതാണ്' എന്നായിരുന്നു ഒരു അഭിമുഖത്തിൽ രാഹുൽ ദ്രാവിഡിന്റെ പ്രതികരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :