ഇന്ത്യൻ കളിക്കാരെ അഫ്ഗാനിലേക്ക് ക്ഷണിച്ച് താലിബാൻ

അഭിറാം മനോഹർ| Last Modified വ്യാഴം, 4 ഓഗസ്റ്റ് 2022 (19:21 IST)
ഇന്ത്യൻ സൂപ്പർ താരങ്ങളെ ക്രിക്കറ്റ് ലീഗിൽ കളിക്കാൻ ക്ഷണിച്ച് അഫ്ഗാനിസ്ഥാൻ ഭരിക്കുന്ന താലിബാൻ സർക്കാർ. അഫ്ഗാനും ഇന്ത്യയ്ക്കുമിടയിലുള്ള ക്രിക്കറ്റ് ബന്ധത്തെ ആദരവോടെയാണ് രാജ്യം നോക്കികാണുന്നതെന്ന് താലിബാൻ നേതാവും ഉപപ്രധാനമന്ത്രിയുമായ സിറാജുദീൻ ഹഖാനി അറിയിച്ചു.

അഫ്ഗാനിൽ ഇപ്പോൾ കാര്യങ്ങൾ മികച്ചതായതിനാൽ ആളുകൾ സ്പോർട്സ് കളിക്കണമെന്നാണ് താലിബാൻ ആഗ്രഹിക്കുന്നത്. അഫ്ഗാനിലെ യുവാക്കൾക്ക് ഏറെ പ്രിയമുള്ള കായിക വിനോദമാണ് ക്രിക്കറ്റെന്നും അദ്ദേഹം പറഞ്ഞു. അതേസമയം താലിബാൻ ക്ഷണത്തെ പറ്റി ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കാബൂൾ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ചാവേർ സ്ഫോടനം നടന്നിരുന്നു.

നിലവിൽ ഐപിഎല്ലിൽ റാഷിദ് ഖാൻ, മുഹമ്മദ് നബി തുടങ്ങിയ അഫ്ഗാൻ താരങ്ങൾ പങ്കെടുക്കുന്നുണ്ട്. ലിമിറ്റഡ് ഓവറിൽ മികച്ച പ്രകടനമാണ് പരിമിതികൾക്കിടയിലും അഫ്ഗാൻ സംഘം കാഴ്ചവെയ്ക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :