ഗാംഗുലി ബിസിസിഐ അധ്യക്ഷന്‍? അമിത് ഷായുടെ മകനും ഭാരവാഹിയായേക്കും; അന്തിമ തീരുമാനം ഉടൻ

ഗാംഗുലി ബിസിസിഐ പ്രസിഡന്റും പട്ടേല്‍ സെക്രട്ടറിയോ ട്രഷററോ ആയേക്കുമെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ‘ദ പ്രിന്റ്’ റിപ്പോര്‍ട്ട് ചെയ്തു.

റെയ്നാ തോമസ്| Last Modified ഞായര്‍, 13 ഒക്‌ടോബര്‍ 2019 (13:38 IST)
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും മുന്‍ ഇന്ത്യന്‍ താരം ബ്രിജേഷ് പട്ടേലും ബിസിസിഐ ഭാരവാഹികളാകാന്‍ സാധ്യതയേറുന്നു. ഗാംഗുലി ബിസിസിഐ പ്രസിഡന്റും പട്ടേല്‍ സെക്രട്ടറിയോ ട്രഷററോ ആയേക്കുമെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ‘ദ പ്രിന്റ്’ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി ദേശീയാധ്യക്ഷനുമായ അമിത് ഷായുടെ മകന്‍ ജയ് ഷാ, കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ സഹോദരന്‍ അരുണ്‍ സിങ് ധുമാൽ‍, മാധ്യമപ്രവര്‍ത്തകനായ രജത് ശര്‍മ എന്നിവരും അംഗങ്ങളാകാന്‍ സാധ്യതയുണ്ട്.

ഇന്നു രാത്രി നടക്കുന്ന ബിസിസിഐ യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയുണ്ടാവുക. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുക്കുന്നത് ജയ് ഷായാണ്. മുംബൈയിലാണ് യോഗം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :