ഡ്രസിംഗ് റൂമിലിരുന്ന് ഗാംഗുലി പറഞ്ഞു; “ അയാള്‍ക്ക് ഭ്രാന്താണ് ”

  ഗ്രേഗ് ചാപ്പല്‍ , സൌരവ് ഗാംഗുലി , ബിസിസിഐ , അമിതാഭ് ചൗധരി
മുംബൈ| jibin| Last Modified ഞായര്‍, 9 ഓഗസ്റ്റ് 2015 (16:31 IST)
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ദാദയും മുന്‍ ടീം കോച്ചുമായ ഗ്രേഗ് ചാപ്പലും തമ്മിലുള്ള പൊരുത്തക്കേടുകള്‍ കൂടുതല്‍ മറനീക്കി പുറത്തേക്ക്. ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തില്‍ ഇരുവരും തമ്മിലുണ്ടായ വഴക്ക് ജോയന്റ് സെക്രട്ടറിയായ അമിതാഭ് ചൗധരിയാണ് വ്യക്തമാക്കിയത്.

സിംബാബ്‌വെയുമായുള്ള ആദ്യ ടെസ്റ്റ് തുടങ്ങുന്നതിന് മുമ്പായുള്ള പരിശീലന സമയത്ത് ഗ്രൌണ്ടില്‍ നിന്ന് വിഷമത്തോടെ ഗാംഗുലി ഡ്രസ്സിംഗ് റൂമില്‍ തിര്‍ച്ചെത്തി. ആ സമയം സഹതാരങ്ങളെല്ലാം പരിശീലനത്തിലായിരുന്നു. ആളൊഴിഞ്ഞ ഡ്രസ്സിംഗ് റൂമില്‍ സങ്കടത്തോടെയിരുന്ന ഗാംഗുലി ആകെ അസ്വസ്ഥനായിരുന്നു. ആ സമയം ഡ്രസിംഗ് റൂമിലെത്തിയ താന്‍ ഗാംഗുലി തനിയെ ഇരിക്കുന്നത് കണ്ട് അടുത്തെത്തി കാര്യം തിരക്കി. എന്തു പറ്റിയെന്ന ചോദ്യത്തിന് അയാള്‍ക്ക് ഭ്രാന്താണെന്നായിരുന്നു ചാപ്പലിനെ ചൂണ്ടിക്കാട്ടി ഗാംഗുലി പറഞ്ഞതെന്ന് അമിതാഭ് ചൗധരി പറഞ്ഞു.

ഗാംഗുല്ലി ഡ്രസിംഗ് റൂമില്‍ തിരിച്ചെത്താനുള്ള സാഹചര്യം സഹതാരങ്ങള്‍ക്ക് വ്യക്തമായി അറിയാം. വിഷയത്തിന്റെ ഗൌരവം മനസിലാക്കിയ താന്‍ കാര്യം വൈസ് ക്യാപ്റ്റനായിരുന്ന ദ്രാവിഡിനെ അറിയിച്ചു. പിന്നെ ഞങ്ങള്‍ ഇരുവരും ചാപ്പലിന്റെ അടുത്തെത്തി,
എന്നാല്‍ മറ്റ് കാര്യങ്ങള്‍ സംസാരിക്കാതിരുന്ന ചാപ്പല്‍ ആദ്യ ടെസ്റ്റിനുള്ള ടീമില്‍ നിന്ന് ഗാംഗുലിയെ ഒഴിവാക്കാന്‍ ദ്രാവിഡിനെ നിര്‍ബന്ധിച്ചു. അതിന് ഒരിക്കലും സാധിക്കില്ലെന്നും, ടീമില്‍ നിന്ന് ക്യാപ്റ്റനെ ഒഴിവാക്കുക എന്നത് തന്റെ അധികാരപരിധിയില്‍ വരുന്ന കാര്യമല്ലെന്ന് ദ്രാവിഡ് തീര്‍ത്തു പറഞ്ഞുവെന്നും അമിതാഭ് ചൗധരി പറയുന്നുണ്ട്.

പരമ്പരയില്‍ ഗാംഗുലി തന്നെ നായകസ്ഥാനം വഹിച്ചുവെങ്കിലും ആ പരമ്പരയ്‌ക്ക് ശേഷം ഗാംഗുലി ടീമില്‍ നിന്ന് പുറത്താവുകയും ദ്രാവിഡ്
ഇന്ത്യന്‍ ടീമിന്റെയും നായകസ്ഥാനം ഏറ്റെടുക്കുകയും ചെയ്‌തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :