ക്രിക്കറ്റില്‍ ഒരാള്‍ക്ക് ഒരു താല്‍പ്പര്യം മതി; ബിസിസിഐയില്‍ ചര്‍ച്ചകള്‍ തുടങ്ങി

ന്യൂഡൽഹി| VISHNU N L| Last Updated: ചൊവ്വ, 4 ഓഗസ്റ്റ് 2015 (10:20 IST)
ഇന്ത്യൻ ക്രിക്കറ്റിലെ ഭിന്നതാത്പര്യ വിഷയത്തിന് പരിഹാരം കാണാൻ ചർച്ചകൾ തുടങ്ങി. ബിസിസിഐയുമായി കരാറിൽ ഒപ്പിട്ടിട്ടുള്ളവർ മറ്റ് വാണിജ്യ താത്പര്യങ്ങളിൽ ബന്ധപ്പെടാൻ പാടില്ലെന്ന സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.

അതേസമയം വിഷയത്തില്‍ താരങ്ങളും മുന്‍ താരങ്ങളും ഉദ്യോഗസ്ഥരും വ്യത്യസ്തമായ തട്ടിലാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ ശുദ്ധീകരണത്തിനായി സുപ്രീം കോടതി നിയോഗിച്ചിട്ടുള്ള ജസ്റ്റിസ് ലോധ കമ്മിഷൻ നിർദ്ദേശങ്ങൾ സമർപ്പിക്കും മുൻപ് ഇക്കാര്യത്തിൽ തീരുമാനത്തിലെത്താനാണ് ബിസിസിഐയുടെ ആലോചന.

അതേസമയം, താരങ്ങളെയും മുൻ താരങ്ങളെയും കരാറിന്റെ ഭാഗമാക്കണമെന്ന ചർച്ച ബിസിസിഐയിൽ സജീവമായിട്ടുണ്ട്. അങ്ങനെ വന്നാൽ ക്രിക്കറ്റ് ഇതിഹാസമായ സച്ചിൻ ടെൻഡുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ് അടക്കമുള്ള താരങ്ങളെ ഇത് ബാധിക്കും. ബിസിസിഐയിൽ പദവികൾ വഹിക്കുന്ന ഇവരുൾപ്പെടെയുള്ള താരങ്ങൾ ചില ഐപിഎൽ ടീമുകളുടെ പ്രവർത്തനത്തിലും ഭാഗമാണ്. ഭിന്നതാതപര്യങ്ങളുടെ കരാറിൽ മുൻ താരങ്ങളെ ഉൾപ്പെടുത്തിയാൽ ഇവർക്ക് ഒരു പദവി മാത്രമേ വഹിക്കാനാകു. ഈ സാഹചര്യത്തിൽ താരങ്ങളെ ഒഴിവാക്കണമെന്നാണ് മറ്റൊരു നിർദ്ദേശം.

ഐപിഎൽ ചെയർമാൻ രാജീവ് ശുക്ളയുടെ നേതൃത്വത്തിൽ ഇന്നലെ ഡൽഹിയിൽ നടന്ന ബിസിസിഐ പ്രവർത്തന സമിതി യോഗത്തിലാണ് ഇക്കാര്യത്തിൽ വിശദമായ ചർച്ച നടന്നത്. ഭിന്നതാത്പര്യങ്ങളുള്ളവരെ അസോസിയേഷന്റെ ഭാരവാഹിത്വങ്ങളിൽ നിന്ന് ഒഴിവാക്കി നിറുത്തുമെന്ന് ഉറപ്പു നൽകുന്ന കരാരിൽ ഒപ്പുവയ്‌ക്കാൻ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകൾക്ക് ബിസിസിഐ നിർദ്ദേശം നൽകിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Sanju vs Dravid: സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് ...

Sanju vs Dravid:  സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് സഞ്ജു, ടീമിനുള്ളിൽ അതൃപ്തി?,
മികച്ച ഫോമില്‍ നില്‍ക്കുന്ന യശ്വസി ജയ്‌സ്വാള്‍, നിതീഷ് റാണ എന്നിവര്‍ക്ക് അവസരം ...

സൂപ്പർ ഓവറിൽ ജയ്സ്വാൾ ഇറങ്ങിയിരുന്നെങ്കിൽ സ്റ്റാർക് ...

സൂപ്പർ ഓവറിൽ ജയ്സ്വാൾ ഇറങ്ങിയിരുന്നെങ്കിൽ സ്റ്റാർക് സമ്മർദ്ദത്തിലായേനെ: പുജാര
പുജാരയെ കൂടാതെ ആരാധകരും മുന്‍ താരങ്ങളുമടക്കം നിരവധി പേരാണ് രാജസ്ഥാന്‍ തീരുമാനത്തെ ചോദ്യം ...

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ ...

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !
2022 ല്‍ ദുലീപ് ട്രോഫി ക്രിക്കറ്റില്‍ വെസ്റ്റ് സോണും സൗത്ത് സോണും തമ്മിലുള്ള മത്സരം ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?
പരിശീലനത്തിനിടെ ഇടവേളയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സഹീര്‍ ഖാനുമായി ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല
ആദ്യ ഓവറില്‍ 4 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കിയെങ്കിലും പിന്നീട് ...

കാമുകിമാരുമൊത്ത് കറക്കം, രാത്രിപാർട്ടികൾ, ഒടുവിൽ അഭിഷേകിന് ...

കാമുകിമാരുമൊത്ത് കറക്കം, രാത്രിപാർട്ടികൾ, ഒടുവിൽ അഭിഷേകിന് യുവരാജ് മുറിയിലിട്ട് പൂട്ടി: വെളിപ്പെടുത്തി യോഗ്‌രാജ് സിങ്
9 മണിയായാല്‍ കൃത്യമായി ഉറങ്ങിയിരിക്കണം, 5 മണിക്ക് എണീക്കണം. ഇങ്ങനെയാണ് യുവരാജ് അവനെ ...

റാഷിദ് ഖാനും താളം വീണ്ടെടുത്തത് ഗുജറാത്തിന്റെ ആത്മവിശ്വാസം ...

റാഷിദ് ഖാനും താളം വീണ്ടെടുത്തത് ഗുജറാത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുവെന്ന് സായ് കിഷോർ
ടി20യില്‍ എല്ലായ്‌പ്പോഴും വിക്കറ്റുകള്‍ക്കായി പന്തെറിയാനാവില്ല. നിങ്ങള്‍ എത്ര നന്നായി ...

Venkatesh Iyer: ഇതിലും ഭേദം ഗോള്‍ഡന്‍ ഡക്കാവുന്നത്, 23.75 ...

Venkatesh Iyer: ഇതിലും ഭേദം ഗോള്‍ഡന്‍ ഡക്കാവുന്നത്, 23.75 കോടിയുടെ 'തുഴച്ചില്‍'; കൊല്‍ക്കത്തയ്ക്ക് പാളിയത് !
തിങ്കളാഴ്ച ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നടന്ന മത്സരത്തില്‍ 39 റണ്‍സിനാണ് കൊല്‍ക്കത്ത

Shreyas Iyer: അവൻ എന്ത് തെറ്റ് ചെയ്തു?, കോലി ഫാൻസ് തനി ...

Shreyas Iyer: അവൻ എന്ത് തെറ്റ് ചെയ്തു?, കോലി ഫാൻസ് തനി അലമ്പന്മാർ, ശ്രേയസിനെതിരായ സൈബർ ആക്രമണത്തിനെതിരെ സഹോദരി
തോല്‍വികളും ഈ ഗെയിമിന്റെ ഭാഗമാണെന്ന് മനസിലാക്കണമെന്നും ശ്രേഷ്ട തന്റെ ഇന്‍സ്റ്റഗ്രാം ...

Rajasthan Royals: ലഖ്നൗവിനെതിരായ മത്സരത്തിൽ രാജസ്ഥാൻ ...

Rajasthan Royals: ലഖ്നൗവിനെതിരായ മത്സരത്തിൽ രാജസ്ഥാൻ ഒത്തുകളിച്ചു, ഗുരുതര ആരോപണവുമായി ബിജെപി എംഎൽഎ
രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് ജയ്ദീപ് ബിഹാനി.