റിഷഭ് പന്തിനൊപ്പം ടി 20 ലോകകപ്പില്‍ ഇടം പിടിക്കാന്‍ മലയാളി താരം; സഞ്ജുവിന് കാത്തിരിക്കുന്നത് വന്‍ നേട്ടം

രേണുക വേണു| Last Modified തിങ്കള്‍, 28 ജൂണ്‍ 2021 (20:34 IST)

ശ്രീലങ്കയ്‌ക്കെതിരായ ടി 20, ഏകദിന പരമ്പരകള്‍ക്കുള്ള തയ്യാറെടുപ്പിലാണ് ശിഖര്‍ ധവാന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം. മലയാളി താരം സഞ്ജു സാംസണ്‍ പ്രധാന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. സഞ്ജുവിനൊപ്പം ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇതില്‍ കൂടുതല്‍ സാധ്യത സഞ്ജുവിന് തന്നെ.

സഞ്ജുവിന് ശ്രീലങ്കയ്‌ക്കെതിരായ പരമ്പര ഏറെ നിര്‍ണായകമാണ്. ടി 20 ലോകകപ്പ് അടുത്തിരിക്കെ ശ്രീലങ്കയ്‌ക്കെതിരെ മികച്ച പ്രകടനം നടത്തിയാല്‍ സഞ്ജുവിനെ കാത്തിരിക്കുന്നത് വന്‍ നേട്ടം. ടി 20 ലോകകപ്പില്‍ റിഷഭ് പന്ത് ആയിരിക്കും ഇന്ത്യയുടെ മുഖ്യ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍. ശ്രീലങ്കയ്‌ക്കെതിരെ മികച്ച പ്രകടനം നടത്തുന്ന താരം ഇന്ത്യയുടെ രണ്ടാം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആകാനാണ് സാധ്യത. സഞ്ജുവോ ഇഷാന്‍ കിഷാനോ മികച്ച പ്രകടനം നടത്തി രണ്ടാം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സ്ഥാനത്തെത്തിയാല്‍ കെ.എല്‍.രാഹുലിനെ മുഴുവന്‍സമയ ബാറ്റ്‌സ്മാനായി പരിഗണിക്കും. ഇക്കാരണങ്ങളാല്‍ തന്നെ ശ്രീലങ്കന്‍ പര്യടനം സഞ്ജുവിന് ജീവന്‍മരണ പോരാട്ടമാണ്. മധ്യനിരയില്‍ ആയിരിക്കും സഞ്ജു ബാറ്റ് ചെയ്യുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :