സച്ചിന്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്‌റ്റ് താരം

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ , ക്രിക്കറ്റ്  , നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്‌റ്റ് താരം , കുമാര്‍ സംങ്കക്കാര
മെല്‍ബണ്‍| jibin| Last Modified വ്യാഴം, 25 ജൂണ്‍ 2015 (15:40 IST)
ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്‌റ്റ് താരമെന്ന ബഹുമതി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക്. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വെബ്സൈറ്റ് നടത്തിയ സര്‍വേയിലാണ് സച്ചിനെ തേടി മറ്റൊരു
ബഹുമതി കൂടി തേടിയെത്തിയത്. ശ്രീലങ്കയുടെ കുമാര്‍ സംങ്കക്കാര, ഓസ്ട്രേലിയയുടെ ആഡം ഗില്‍ക്രിസ്റ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്തുമാണ്.

16,000ത്തിലധികം പേര്‍ പങ്കെടുത്ത സര്‍വേയില്‍ 23 ശതമാനം വോട്ട് നേടിയാണ് സച്ചിന്‍ ഒന്നാമതെത്തിയത്. 1. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, 2. കുമാര്‍ സംങ്കക്കാര, 3. ആഡം ഗില്‍ക്രിസ്റ്, 4. റിക്കി പോണ്ടിംഗ്, 5. ജാക്ക് കാലീസ്, 6. എ ബി ഡി വില്ലേഴ്സ്, 7. ഷെയ്ന്‍ വോണ്‍, 8. ഗ്ളെയിന്‍ മഗ്രാത്ത്, 9. മുത്തയ്യ മുരളീധരന്‍, 10. ഡെയില്‍ സ്റെയിന്‍ എന്നിവരാണ് സച്ചിന് പിന്നിലുള്ളവര്‍.

സച്ചിന്‍ ഒന്നാമതെത്തിയെങ്കിലും സര്‍വേയിലെ ആദ്യ പത്തു സ്ഥാനങ്ങളില്‍ മറ്റ് ഇന്ത്യന്‍ താരങ്ങളാരും ഇടംപിടിച്ചില്ല. 2000 ത്തിന് ശേഷമുള്ള എറ്റവും നല്ല 100 ടെസ്റ് ക്രിക്കറ്റ് താരങ്ങളുടെ പട്ടികയായിരുന്നു സര്‍വേക്കായി തയാറാക്കിയിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :