സച്ചിൻ ഫാൻ സുധീറിനെ ബംഗ്ലാദേശ് ആരാധകര്‍ ആക്രമിച്ചു

 സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ , സൂധീര്‍ ഗൌതം ,  ക്രിക്കറ്റ് , ബംഗ്ലാദേശ് ആരാധകര്‍
മിർപൂർ| jibin| Last Modified തിങ്കള്‍, 22 ജൂണ്‍ 2015 (13:30 IST)
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ കടുത്ത ആരാധകനായ സൂധീര്‍ ഗൌതമിനു നേരെ ബംഗ്ലാദേശില്‍ ആക്രമണം. ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടതിനു ശേഷം സ്റ്റേഡിയത്തിനു പുറത്തുവച്ചാണ് സൂധീര്‍ ഗൌതമിനെതിരെ ആക്രമണം ഉണ്ടായത്.

ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ ടീം ബംഗ്ലദേശിന് മുന്നിൽ ഏകദിന പരമ്പര അടിയറ വച്ച് നാണം കെട്ടതിന് പിന്നാലെ സ്റ്റേഡിയം വിട്ട് പുറത്തു കടക്കാന്‍ ശ്രമിച്ച സുധീറിനെ ബംഗ്ലദേശ് ആരാധകര്‍ കൈയേറ്റം ചെയ്യുകയായിരുന്നു. കൈയിലിരുന്ന ഇന്ത്യൻ പതാക അവർ പിടിച്ചു വാങ്ങാൻ ശ്രമിക്കുകയും പതാകയുടെ വടി നശിപ്പിക്കുകയും ചെയ്യുകയായിരുന്നു. കൂടാതെ ആരാധകര്‍ ഉപദ്രവിക്കാനും തുടങ്ങിയതോടെ സ്റ്റേഡിയത്തിലുണ്ടായിരുന്ന രണ്ട് പൊലീസുകാര്‍ സുധീറിനെ ഒരു ഓട്ടോറിക്ഷയില്‍ കയറ്റി വിടുകയയിരുന്നു. ഓട്ടോറിക്ഷയെയും പിന്തുടര്‍ന്ന ആക്രമകാരികള്‍ ശക്തമായ കല്ലേറ് നടത്തിയെങ്കിലും സുധീര്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

ബിഹാറിലെ മുസാഫർപൂറിൽനിന്നുള്ള സുധീർ ഗൗതം ഉപഭൂഖണ്ഡത്തിലെ ഏതു രാജ്യത്തിലും ഇന്ത്യയുടെ മൽസരങ്ങൾ നടക്കുമ്പോൾ ഗ്യാലറിയിലെത്താറുണ്ട്. സച്ചിൻ തെൻഡുൽക്കറിന്റെ കടുത്ത ആരാധകനെന്ന നിലയിലാണ് സുധീർ കൂടുതൽ പ്രശസ്തൻ. പത്തുവർഷത്തിലേറെയായി ഈ ആരാധനക്കമ്പം തുടങ്ങിയിട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :