താരങ്ങൾക്ക് വിശ്രമമില്ല, ടെസ്റ്റ്-ഏകദിന ഫോർമാറ്റുകൾ നിലനിൽക്കാൻ ടി20കളുടെ എണ്ണം കുറയ്ക്കണമെന്ന് രവി ശാസ്ത്രി

അഭിറാം മനോഹർ| Last Modified വ്യാഴം, 21 ജൂലൈ 2022 (14:04 IST)
തുടർച്ചയായി മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനെതിരെ വിമർശനവുമായി ഇന്ത്യയുടെ മുൻ പരിശീലകനും കമൻ്റേറ്ററുമായ രവി ശാസ്ത്രി. ഏകദിന-ടെസ്റ്റ് മത്സരങ്ങളുടെ നിലനിൽപ്പിനായി ടി20 മത്സരങ്ങളുടെ ആധിക്യം ഇല്ലാതാക്കണമെന്നാണ് രവിശാസ്ത്രിയുടെ അഭിപ്രായം.

ദേശീയ ടീമിലെ താരങ്ങൾക്ക് ഇപ്പോൾ വിശ്രമമില്ലാതെ കളിക്കേണ്ട അവസ്ഥയാണ്. വിവിധ രാജ്യങ്ങളിൽ ടി20 ടൂർണമെൻ്റുകൾ നടക്കുന്നുണ്ട്. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള പരമ്പരകളിൽ ടി20 മത്സരങ്ങൾ പരമാവധി ഒഴിവാക്കണം എന്നാലെ ടി20 ലോകകപ്പിന് പ്രാധാന്യവും ആവേശവും ഉണ്ടാകുകയുള്ളു. ടെസ്റ്റ്-ഏകദിന മത്സരങ്ങളുടെ നിലനിൽപ്പിനും ഇത് ആവശ്യമാണ്. ടെലഗ്രാഫ് ഇന്ത്യയിലെ പോഡ്കാസ്റ്റിൽ രവി ശാസ്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :